KeralaLatestThiruvananthapuram

കൊല്ലം ജില്ലയിലെ നിരോധനാജ്ഞ നിയന്ത്രണങ്ങൾ

“Manju”

ശ്രീജ.എസ്

കൊല്ലം: ജില്ലയില്‍ സാമൂഹ്യ അകലം പാലിക്കുന്നതില്‍ ജനങ്ങള്‍ അശ്രദ്ധ കാട്ടുന്നതും കൊല്ലം കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റികള്‍, 55 ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ കോവിഡ് ബാധ ഉണ്ടായ സാഹചര്യത്തിലും ഐ പി സി 144 പ്രകാരം ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇതുപ്രകാരം വിവാഹ ചടങ്ങുകളില്‍ 50 പേര്‍ക്കും ശവസംസ്‌കാര ചടങ്ങില്‍ 20 പേര്‍ക്കും പങ്കെടുക്കാം.

സര്‍ക്കാര്‍ ചടങ്ങുകള്‍, പ്രാര്‍ത്ഥനകള്‍, മറ്റ് മതപരമായ ചടങ്ങുകള്‍ എന്നിവയില്‍ 20 പേര്‍ക്ക് പങ്കെടുക്കാം. കമ്പോളങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, ഓഫീസുകള്‍, കച്ചവട സ്ഥാപനങ്ങള്‍, വ്യാപര സ്ഥാപനങ്ങള്‍, ജോലി സ്ഥലങ്ങള്‍, ആശുപത്രികള്‍, പരീക്ഷ നടത്തിപ്പ്, നിയമന റിക്രൂട്ട്‌മെന്റുകള്‍ എന്നിവയില്‍ എത്തുന്നവര്‍ കൃത്യമായും സാമൂഹ്യ അകലം പാലിച്ച്‌ ബ്രേക്ക് ദ ചെയിന്‍ സാനിറ്റൈസിംഗ് സംവിധാനങ്ങള്‍ ഉപയോഗിക്കണം.

പരീക്ഷകള്‍ നടത്താന്‍ അനുവദിക്കും. എന്നാല്‍ കോവിഡ് പോസിറ്റീവ് ആയവര്‍, നിരീക്ഷണത്തിലുള്ളവര്‍ എന്നിവര്‍ക്ക് പ്രത്യേകം മുറികള്‍ ഉറപ്പാക്കണം. കമ്പോളങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, പൊതുഇടങ്ങള്‍ എന്നിങ്ങനെ ജനങ്ങള്‍ എത്തുന്ന പൊതുസ്ഥലങ്ങളില്‍ അണുനശീകരണത്തിന് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കണം.

കണ്ടയിന്‍മെന്റ് സോണുകളില്‍ മാര്‍ച്ച്‌ 24 ന് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ദുരന്ത നിവാരണ വകുപ്പ് പ്രകാരമുള്ള നടപടികള്‍ നിലനില്‍ക്കും. ഉത്തരവിന് ഇന്ന്(ഒക്‌ടോബര്‍ 3) രാവിലെ ഒന്‍പത് മുതല്‍ ഒരു മാസക്കാലത്തേക്ക് പ്രാബല്യമുണ്ടാകും. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവിലുണ്ട്.

Related Articles

Back to top button