KeralaLatestThiruvananthapuram

പായിപ്പാട് സെന്റ് ജോസഫ് സ്കൂളില്‍ ഗാന്ധിജയന്തിദിനചാരണത്തിന് ചിത്രരചാനാമത്സരവും സംഘടിപ്പിച്ചു.

“Manju”

പായിപ്പാട് : ഗാന്ധിജയന്തിയോടനുബന്ധിച്ച് പായിപ്പാട് സെന്റ് ജോസഫ് സ് ഹൈസ്കൂളിൽ  ഓൺലൈൻ പ്രഛന്ന വേഷമത്സരവും ഗാന്ധിജിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു.  നാൽപ്പത്തിയേഴ് കുട്ടികൾ മത്സരങ്ങളില്‍ പങ്കെടുത്തു.  എൽ.പി., യു.പി.വിഭാഗം കുട്ടികൾക്കായി നടത്തിയ പ്രഛന്ന വേഷമത്സരത്തിൽ അൻ സോ ജയിംസ്, സാൻ ജോ ജോ എന്നിവർ സമ്മാനാർഹരായി.

ചിത്രരചനാ മത്സരത്തിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഹാഫിദ ഷെറീഫ് അപ്പർ പ്രൈമറി വിഭാഗത്തിലും  നേഹ മരിയ ജോസഫ് ലോ വർ പ്രൈമറി വിഭാഗത്തിലും ആൻ മരിയ ജോമിയും സമ്മാനാർഹരായി. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജ്യോതി ലക്ഷ്മി വരച്ച ഗാന്ധിജിയുടെ ചിത്രം ഏറെ ശ്രദ്ധയാകര്‍ഷിച്ചു.  വിജയികൾക്കുള്ള സമ്മാനങ്ങൾ പിന്നീട് നൽകുന്നതാണെന്ന് സ്ക്കൂൾ അധികൃതർ അറിയിച്ചു
ഹെഡ് മിസ്ട്രസ് ശ്രീ മതി റജിമോൾ സി.തോമസ്, അധ്യാപകരായ എൽ സമ്മ ജോസഫ്, നൈന, മെറീന, റ്റോംസ്, ജോളിക്കുട്ടി സ്ക്കറിയ, ആനി മേരി ജിനു ഫിലിപ്പ് ഷൈനമ്മ സേവ്യർ നിത്യവർഗീസ് തോംസൺ ടോം
സിസ്റ്റർ റിയ  എന്നിവർ മത്സരങ്ങള്‍ക്ക് നേതൃത്വം നൽകി. കുട്ടികളുടെ രക്ഷാകര്‍ത്താക്കളും പി.റ്റി.എ.അംഗങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

അനൂപ് എം സി

Related Articles

Back to top button