KannurKeralaLatest

വിവാഹ ചടങ്ങില്‍ പങ്കെടുത്ത 28 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

“Manju”

സിന്ധുമോള്‍ . ആര്‍

കണ്ണൂര്‍ : ഇരിക്കൂറില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത 28 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇരിക്കൂര്‍ ചേടിച്ചേരിയിലെ വധുവിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് . ചെടിച്ചേരി, ആലുമുക്ക് പ്രദേശങ്ങളിലെ റോഡുകള്‍ പൊലീസ് അടച്ചു . ഇരിക്കൂറില്‍ മാത്രം വ്യാപാരികളടക്കം 43 പേര്‍ക്കാണ് ഇന്നലെ നടന്ന പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയത് .
അതേസമയം, സംസ്ഥാനത്ത് ഇന്ന് 7,834 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 187 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 6,850 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 648 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

Related Articles

Back to top button