KeralaLatestThrissur

കൊച്ചി മെട്രോ; കൊച്ചി വണ്‍ ആപ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ക്യുആര്‍ കോഡ് ഉപയോഗിച്ചു യാത്ര ചെയ്യാം

“Manju”

സിന്ധുമോള്‍ . ആര്‍

കൊച്ചി: കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചി മെട്രോയില്‍ കൊച്ചി വണ്‍ ആപ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കു ക്യുആര്‍ കോഡ് ഉപയോഗിച്ചു യാത്ര ചെയ്യാം. ആപ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ലഭ്യമാകുന്ന ക്യുആര്‍ കോഡ് ഗേറ്റിലുള്ള സ്‌കാനറില്‍ കാണിച്ചാല്‍ മതിയാകും. കൊച്ചി വണ്‍ കാര്‍ഡുള്ളവര്‍ക്കു അവ ഉപയോഗിച്ചും മറ്റുള്ളവര്‍ക്കു അവരുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുപയോഗിച്ചും ആപ് വഴി പണം കൈമാറി ടിക്കറ്റ് ബുക്ക് ചെയ്യാം.
കോവിഡ് സാഹചര്യത്തില്‍ സുരക്ഷിത യാത്രയൊരുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണു പുതിയ നടപടിയെന്നു കെഎംആര്‍എല്‍ എംഡി അല്‍കേഷ് കുമാര്‍ ശര്‍മ്മ പറഞ്ഞു. കൊച്ചി വണ്‍ ആപ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ് സ്റ്റോറിലും ലഭ്യമാണ്.

Related Articles

Back to top button