KeralaLatest

കോവിഡിനെ തുരത്താൻ ആടലോടകവു ചിറ്റമൃതും

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: കോവിഡിനെ തുരത്താന്‍ ആയുര്‍വേദത്തിന്റെ ആടലോടകത്തിനും ചിറ്റമൃതിനുമുള്ള ശേഷി പഠിക്കാനും ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താനും ആയുഷ് മന്ത്രാലയം അനുമതി നല്‍കി. ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ,
കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ (സി‌എസ്‌ഐആര്‍) സഹകരണത്തോടെയാണ് പഠനം നടത്തുന്നത്.

കേരളത്തില്‍ നിന്നുള്ള ആയുര്‍വേദ ഗവേഷകരും ഇതില്‍ പങ്കാളികളായേക്കും.ആയുര്‍വേദത്തില്‍ ആടലോടകം ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ പരിഹരിക്കാന്‍ ഉപയോഗിക്കുന്നുണ്ട്. പനി, ജലദോഷം, നീര്‍വീഴ്ച തുടങ്ങിയവയ്ക്കുള്ള പ്രതിവിധിയായാണു ചിറ്റമൃത് ഉപയോഗിക്കുന്നത്. എഐഐഎ സംഘം തയാറാക്കുന്ന റിപ്പോര്‍ട്ടും ചികിത്സാ പ്രോട്ടോക്കോളും വിവിധ മേഖലകളിലെ വിദഗ്ധര്‍ അവലോകനം ചെയ്യും.

Related Articles

Back to top button