India

‘സൺഡേ സംവാദി’ൽ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർദ്ധൻ സമൂഹമാധ്യമ ഉപയോക്താക്കളുമായി ആശയവിനിമയം നടത്തി

“Manju”

ബിന്ദുലാൽ തൃശ്ശൂർ

‘സൺഡേ സംവാദി’ന്റെ നാലാം അദ്ധ്യായത്തിൽ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി ഡോ. ഹർഷവർദ്ധൻ സമൂഹമാധ്യമ ഉപയോക്താക്കളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. കോവിഡ് വാക്സിനെ പറ്റിയാണ് ഏറെപ്പേരും സംവാദ പരിപാടിയിൽ ചോദ്യങ്ങൾ സമർപ്പിച്ചത്.

കോവിഡ് വാക്സിൻ നൽകുന്നതിന് മുൻഗണനാക്രമം നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു രൂപഘടന കേന്ദ്രം തയ്യാറാക്കി വരികയാണ്. വാക്സിൻ സ്വീകരിക്കാൻ മുൻഗണന നൽകേണ്ട ആരോഗ്യപ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ പട്ടിക ഇതുവഴി സംസ്ഥാനങ്ങൾക്ക് സമർപ്പിക്കാനാകുമെന്നും ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ശ്രീ ഹർഷവർദ്ധൻ മറുപടി നൽകി. ഒക്ടോബർ അവസാനത്തോടെ ഈ നടപടി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട മനുഷ്യവിഭവശേഷി, പരിശീലനം, മേൽനോട്ടം തുടങ്ങിയവയ്ക്കായി വിപുലമായ പദ്ധതി കേന്ദ്ര ഗവൺമെന്റ് തയ്യാറാക്കി വരികയാണ്. 2021 ജൂലൈ ഓടുകൂടി 20-25 കോടി ജനങ്ങൾക്ക് 400- 500 ദശലക്ഷം ഡോസ് വാക്സിൻ സ്വീകരിച്ച് വിതരണം ചെയ്യാനാകും എന്നാണ് കണക്കാക്കുന്നത്. ഇതിനായി നീതി ആയോഗ് (ആരോഗ്യo) അംഗം ശ്രീ വി കെ പോളിന്റെ അധ്യക്ഷതയിൽ ഉന്നതതല സമിതി നടപടികൾക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. കേന്ദ്ര സർക്കാർ വാക്സിൻ സംഭരിക്കുകയും ഏറ്റവും അത്യാവശ്യക്കാർക്ക് യഥാസമയം ലഭ്യമാകുന്നുണ്ട് എന്ന് ഉറപ്പാക്കുകയും ചെയ്യും.

‘സൺഡേ സംവാദി’ന്റെ നാലാം അധ്യായം കാണാൻ ഈ ലിങ്കുകൾ സന്ദർശിക്കുക:

ഡി എഛ് വി ആപ്പ്

http://app.drharshvardhan.com/download

ട്വിറ്റർ

ഫെയ്സ്ബുക്ക്

https://www.facebook.com/drharshvardhanofficial/videos/3281142565296376/

യൂട്യൂബ്

 

Related Articles

Back to top button