IndiaKeralaLatestThiruvananthapuram

ബേബി ഷവര്‍ ചിത്രങ്ങളില്‍ നിറവയറുമായി ഇരിക്കുന്ന മേഘ്ന രാജിന്റെ അടുത്ത് ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജ

“Manju”

സിന്ധുമോള്‍ . ആര്‍

ബേബി ഷവര്‍ ചിത്രങ്ങളില്‍ നിറവയറായ മേഘ്ന രാജിന്റെ അടുത്ത് ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജ. ആരേയും ഈറനണിയിപ്പിക്കുന്ന ചിത്രമാണ് മേഘ്ന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. മരണപ്പെട്ട ഭര്‍ത്താവ് ചിരഞ്ജീവിയുടെ ഒരു കട്ട്‌ഔട്ട് വച്ചാണ് മേഘ്ന ബേബി ഷവര്‍റില്‍ എത്തിയത്.
മേഘ്ന മൂന്നു മാസം ഗര്‍ഭിണിയായിരിക്കെയാണ് ചിരഞ്ജീവിയുടെ ആകസ്മിക മരണം. പെട്ടെന്നുണ്ടായ ഹൃദയാഘാതം മൂലമായിരുന്നു മരണം സംഭവിച്ചത്. മലയാള സിനിമയില്‍ ഉള്‍പ്പെടെ സജീവമായ താരമാണ് മേഘ്ന രാജ്. ചിരഞ്ജീവിയുമായി 10 വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇവര്‍ വിവാഹിതരായത്. 2018ലായിരുന്നു വിവാഹം നടന്നത്. ശേഷം മേഘ്ന അഭിനയത്തില്‍ നിന്നും മാറിനിന്നിരുന്നു. ആദ്യത്തെ കുഞ്ഞ് പിറക്കാനിരിക്കെയാണ് ചിരഞ്ജീവി മരണപ്പെട്ടത്. ഭര്‍ത്താവിന്റെ വീട്ടുകാരും മേഘ്‌നയുടെ ബേബി ഷവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button