ArticleKeralaLatestMalappuramThiruvananthapuramThrissur

കോവിഡ് വ്യാപനം: ബാറുകള്‍ തുറക്കുന്നതില്‍ ഭിന്നത

“Manju”

സിന്ധുമോള്‍ . ആര്‍

തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാതലത്തില്‍ സംസ്ഥാനത്ത് ബാറുകള്‍ തുറക്കുന്നതില്‍ ഭിന്നത. ബാറുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മറ്റന്നാള്‍( സെപ്‌തംബര്‍-8)ന് യോഗം വിളിച്ചു ചേര്‍ക്കും. യോഗത്തില്‍ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണനും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ എല്‍ഡിഎഫും സിപിഐഎം നേതൃത്വവും നേരത്തെ തന്നെ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയാണ് കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി ബാര്‍ തുറക്കല്‍ നീട്ടിയത്. ഇത് സംബന്ധിച്ച എക്‌സൈസ് വകുപ്പ് മന്ത്രി മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കിയത് കഴിഞ്ഞ ആഴ്ചയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. ബാറുടമകളും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനത്ത് ബാറുകള്‍ തുറന്നാല്‍ കൗണ്ടര്‍ വഴി വില്‍പനയുണ്ടാവില്ലെന്നും ക്ലബുകളിലും മറ്റും ഇരുന്നു മദ്യപിക്കാന്‍ ആകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കോവിഡ് വ്യപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഈ വിഷയത്തില്‍ ആരോഗ്യ വകുപ്പ് ആശങ്ക പ്രകടിപ്പിച്ചു. അതേസമയം കോവിഡ് രൂക്ഷമായ മറ്റ് സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നത് കണക്കിലെടുത്താണ് എക്‌സൈസ് വകുപ്പ് ശുപാര്‍ശ നല്‍കിയത്.

Related Articles

Back to top button