IndiaInternationalKeralaLatest

ഗി​റ്റാര്‍ റോക്ക് ഇതിഹാസം എ​ഡ്ഡി വാ​ന്‍ ഹാ​ല​ന്‍ ക്യാന്‍സര്‍ ബാധിച്ച്‌ മരിച്ചു

“Manju”

സിന്ധുമോള്‍ . ആര്‍

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: വി​ഖ്യാ​ത ഗി​റ്റാ​റി​സ്റ്റ് എ​ഡ്ഡി വാ​ന്‍ ഹാ​ല​ന്‍ അ​ന്ത​രി​ച്ചു. 65 വയസ്സായിരുന്നു. ചൊവ്വാഴ്ച ആണ് ക്യാന്‍സര്‍ മൂലം വാ​ന്‍ ഹാ​ല​ന്‍ അ​ന്ത​രി​ച്ചത്. ഡ​ച്ച്‌- അ​മേ​രി​ക്ക​ന്‍ സം​ഗീ​ത​ജ്ഞ​നാ​യ അ​ദ്ദേ​ഹം തൊ​ണ്ട​യി​ല്‍ അ​ര്‍​ബു​ദ ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.
വാ​ന്‍ ഹാ​ല​ന്‍ റോ​ക്ക് ബാ​ന്‍​ഡി​ന്‍റെ സ​ഹ​സ്ഥാ​പ​ക​നാ​യി​രു​ന്നു എ​ഡ്ഡി വാ​ന്‍ ഹാ​ല​ന്‍. 1984ല്‍ ​അ​മേ​രി​ക്ക​യി​ലെ ഹി​റ്റ് ചാ​ര്‍​ട്ടു​ക​ളി​ല്‍ ഇ​ടം നേ​ടി​യ ജം​പ് എ​ന്ന് തു​ട​ങ്ങു​ന്ന ഗാ​ന​ത്തി​ന്റെ സൃ​ഷ്ടാ​വ് കൂ​ടി​യാ​യി​രു​ന്നു എ​ഡ്ഡി വാ​ന്‍ ഹാ​ല​ന്‍. റോളിംഗ് സ്റ്റോണ്‍ മാഗസിന്‍ പുറത്തുവിട്ട ലോകത്തിലെ ഏറ്റവും മികച്ച 100 ഗിറ്റാറിസ്റ്റുകളുടെ പട്ടികയില്‍ എട്ടാം സ്ഥാനമാണ് എഡ്ഡി വാന്‍ ഹാലെന് ലഭിച്ചത്.

Related Articles

Back to top button