IndiaKeralaLatestThiruvananthapuram

ആര്‍ബിഐ ഒക്ടോബര്‍ ഒമ്പതിന് ധനനയം പ്രഖ്യാപിക്കും

“Manju”

സിന്ധുമോള്‍ . ആര്‍

മുംബൈ: റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ ഒക്ടോബര്‍ ഒമ്പതിന് ധനനയം പ്രഖ്യാപിക്കും. ധനനയ സമിതിയുടെ (എംപിസി) അടുത്ത യോഗം ഒക്ടോബര്‍ ഏഴ് മുതല്‍ ഒക്ടോബര്‍ ഒമ്പത് വരെയാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നതെന്ന് ആര്‍ബിഐ പത്രക്കുറിപ്പില്‍ അറിയിച്ചു.
യോഗത്തിന് മുന്നോടിയായി പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരായ അഷിമ ഗോയല്‍, ജയന്ത് ആര്‍ വര്‍മ്മ, ശശാങ്ക ഭിഡെ എന്നിവരെ റിസര്‍വ് ബാങ്കിന്റെ ധനനയ സമിതിയില്‍ അംഗങ്ങളായി നിയമിച്ചു. അഹമ്മദാബാദ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ (ഐഐഎം) പ്രൊഫസറാണ് ജയന്ത് വര്‍മ്മ. ബാംഗ്ലൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ ആന്റ് ഇക്കണോമിക് ചേഞ്ചിന്റെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് അംഗമായി സേവനമനുഷ്ടിച്ചിട്ടുള്ള വ്യക്തിയാണ് ശശാങ്ക ഭിഡെ. ആര്‍ബിഐ നിയമപ്രകാരം മൂന്ന് പുതിയ അംഗങ്ങള്‍ക്കും നാല് വര്‍ഷത്തെ കാലാവധിയുണ്ടാകും.
പലിശ നിരക്ക് ക്രമീകരണ ചുമതല 2016 ല്‍ സര്‍ക്കാര്‍ ആര്‍ബിഐ ഗവര്‍ണറില്‍ നിന്ന് ആറ് അംഗ എംപിസിയിലേക്ക് മാറ്റിയിരുന്നു. ആര്‍ബിഐ ഗവര്‍ണറുടെ നേതൃത്വത്തിലുള്ള പാനലിന്റെ പകുതി ബാഹ്യ സ്വതന്ത്ര അംഗങ്ങളായിരിക്കും.

Related Articles

Back to top button