KeralaLatest

സംസ്ഥാനത്ത് ഇന്ന് 5445 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

“Manju”

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5445 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 1024, കോഴിക്കോട് 688, കൊല്ലം 497, തിരുവനന്തപുരം 467, എറണാകുളം 391, തൃശൂര്‍ 385, കണ്ണൂര്‍ 377, ആലപ്പുഴ 317, പത്തനംതിട്ട 295, പാലക്കാട് 285, കാസര്‍ഗോഡ് 236, കോട്ടയം 231, വയനാട് 131, ഇടുക്കി 121 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

24 മരണങ്ങളാണ് ഇന്ന് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പാച്ചല്ലൂര്‍ സ്വദേശി പീരുമുഹമ്മദ് (60), തിരുവനന്തപുരം സ്വദേശി വിജയകുമാരന്‍ നായര്‍ (72), വള്ളംവെട്ടികോണം സ്വദേശി രാജു (45), പ്ലാവിലക്കോണം സ്വദേശിനി ശ്രീകുമാരി (58), മരിയപുരം സ്വദേശി മോഹനന്‍ (61), വിഴിഞ്ഞം സ്വദേശി രാജേഷ് (36), ശാന്തിവിള സ്വദേശി വിജയന്‍ (58), നളന്ദനട സ്വദേശി രാജേന്ദ്രന്‍ (68), പാളയം സ്വദേശിനി സാവിത്രി (60), കൊല്ലം ഇരവിപുരം സ്വദേശി ശിവശങ്കരന്‍ (74), മരുതാടി സ്വദേശി ശശി (84), കൊട്ടാരക്കര സ്വദേശി സോമന്‍ (65), കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി നളിനാക്ഷന്‍ (78), തിരുവമ്പാടി സ്വദേശിനി സുശീല (46), പാലിശേരി സ്വദേശി അശോകന്‍ (58), നരിക്കുന്നി സ്വദേശി അബ്ദുള്‍ ഗഫൂര്‍ (49), ഏലത്തൂര്‍ സ്വദേശി ബാലകൃഷ്ണന്‍ (82), അത്തോളി സ്വദേശിനി ഷീജ (49), വടകര സ്വദേശി മൂസ (65), ഒളവണ്ണ സ്വദേശി ചന്ദ്രമോഹന്‍ (69), മൊയിലോത്തറ സ്വദേശി ഗോപാലന്‍ (75), കൊടിയത്തൂര്‍ സ്വദേശിനി സൈനബ (68), കാസര്‍ഗോഡ് ഉപ്പള സ്വദേശിനി റുഖിയാബി (86), ഉദുമ സ്വദേശി കൃഷ്ണന്‍ (84) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 930 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 195 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 4616 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 502 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 916, കോഴിക്കോട് 651, കൊല്ലം 477, തിരുവനന്തപുരം 349, എറണാകുളം 291, തൃശൂര്‍ 377, കണ്ണൂര്‍ 261, ആലപ്പുഴ 306, പത്തനംതിട്ട 181, പാലക്കാട് 164, കാസര്‍ഗോഡ് 218, കോട്ടയം 229, വയനാട് 126, ഇടുക്കി 70 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

73 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 15, മലപ്പുറം, കണ്ണൂര്‍ 11 വീതം, പത്തനംതിട്ട, എറണാകുളം 8 വീതം, കൊല്ലം 7, കോഴിക്കോട് 6, തൃശൂര്‍ 3, പാലക്കാട്, കാസര്‍ഗോഡ് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

എറണാകുളം ജില്ലയിലെ 4 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7003 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1520, കൊല്ലം 259, പത്തനംതിട്ട 139, ആലപ്പുഴ 457, കോട്ടയം 375, ഇടുക്കി 69, എറണാകുളം 707, തൃശൂര്‍ 460, പാലക്കാട് 407, മലപ്പുറം 876, കോഴിക്കോട് 1113, വയനാട് 129, കണ്ണൂര്‍ 387, കാസര്‍ഗോഡ് 105 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 90,579 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,67,256 പേര്‍ ഇതുവരെ രോഗമുക്തി നേടി.

 കോഴിക്കോട് ജില്ലയില്‍ 688 പേര്‍ക്ക് കോവിഡ്; രോഗമുക്തി 1113

വടകര: കോഴിക്കോട് ജില്ലയില്‍ ഇന്ന് 688 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒന്‍പത് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 11 പേര്‍ക്കുമാണ് പോസിറ്റീവായത്. 19 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 649 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 211 പേര്‍ക്ക് പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10541 ആയി. 6564 പേര്‍ വീടുകളിലാണ് ചികിത്സയിലുള്ളത്.
15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1113 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 9

കോട്ടൂര്‍ – 3
കോഴിക്കോട് കോര്‍പ്പറേഷന്‍ – 3
താമരശ്ശേരി – 1
ഉണ്ണികുളം – 1
വില്യാപള്ളി – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 11

ബാലുശ്ശേരി -1
ചാത്തമംഗലം -1
ഫറോക്ക് -1
കോട്ടൂര്‍ -1
കോഴിക്കോട് കോര്‍പ്പറേഷന്‍ -4
നരിക്കുനി -1
രാമനാട്ടുകര -1
തിരുവള്ളൂര്‍ -1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 19

ചാത്തമംഗലം -1
ചെങ്ങങ്ങോട്ട്കാവ് -1
ചെറുവണ്ണൂര്‍ -1
ഏറാമല -1
കാക്കൂര്‍ -1
കാരശ്ശേരി -1
കൊടുവള്ളി -3
കോഴിക്കോട് കോര്‍പ്പറേഷന്‍ -1
നന്മണ്ട -1
നരിക്കുനി -1
നൊച്ചാട് -2
ഒളവണ്ണ -1
പയ്യോളി -1
താമരശ്ശേരി -2
വില്യാപള്ളി – 1

?? സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 211

(ബേപ്പൂര്‍, ഈസ്റ്റ്ഹില്‍, കുതിരവട്ടം, കാരപ്പറമ്പ്, നടക്കാവ്, കച്ചേരിക്കുന്ന്, ചേവായൂര്‍, കൊമ്മേരി, പുതിയങ്ങാടി, കല്ലായി, പുതിയപാലം, കരുവിശ്ശേരി, ഗോവിന്ദപുരം, വെസ്റ്റ്ഹില്‍, വേങ്ങേരി, മായനാട്, പൊറ്റമ്മല്‍, കണ്ണഞ്ചേരി, മാങ്കാവ്, ചെലവൂര്‍, ഉമ്മളത്തൂര്‍, വെളളിമാട്കുന്ന്)

ബാലുശ്ശേരി – 10
ഏറാമല – 12
ഫറോക്ക് – 51
കാരശ്ശേരി – 9
കൊടുവള്ളി – 47
കൂരാച്ചുണ്ട് – 7
കൊട്ടൂര്‍ 63
കുന്നുമ്മല്‍ – 11
മേപ്പയ്യൂര്‍ – 10
മുക്കം – 16
നരിക്കുനി – 10
ഒളവണ്ണ – 22
പനങ്ങാട് – 5
പെരുവയല്‍ – 10
തലക്കുളത്തൂര്‍ – 16
താമരശ്ശേരി – 15
തിരുവള്ളൂര്‍ – 25
തിരുവമ്പാടി – 5
ഉണ്ണികുളം – 17
വടകര – 5
വില്യാപ്പള്ളി – 13

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 15

അത്തോളി – 1 ( ആരോഗ്യപ്രവര്‍ത്തക)
ഫറോക്ക് – 2 ( ആരോഗ്യപ്രവര്‍ത്തകര്‍)
കായക്കൊടി – 1 ( ആരോഗ്യപ്രവര്‍ത്തക)
കോടഞ്ചേരി – 1 ( ആരോഗ്യപ്രവര്‍ത്തക)
കൊടുവള്ളി – 3 ( ആരോഗ്യപ്രവര്‍ത്തകര്‍)
കോട്ടൂര്‍ – 1 ( ആരോഗ്യപ്രവര്‍ത്തക)
കോഴിക്കോട് കോര്‍പ്പറേഷന്‍ – 5 ( ആരോഗ്യപ്രവര്‍ത്തകര്‍)
മുക്കം – 1 ( ആരോഗ്യപ്രവര്‍ത്തക)

?? സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 10541
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 273

?? നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 336
• ഗവ. ജനറല്‍ ആശുപത്രി – 252
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 92
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 162
• ഫറോക്ക് എഫ്.എല്‍.ടി. സി – 137
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 287
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 112
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 134
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 54
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 101
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി – 97
• അമൃത എഫ്.എല്‍.ടി.സി. വടകര – 90
• എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 51
• പ്രോവിഡന്‍സ് എഫ്.എല്‍.ടി. സി – 50
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി – 86
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 70
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 90
• എം.ഇ.എസ് കോളേജ്, കക്കോടി – 75
• ഇഖ്ര ഹോസ്പിറ്റല്‍ – 81
• ബി.എം.എച്ച് – 91
• മൈത്ര ഹോസ്പിറ്റല്‍ – 32
• നിര്‍മ്മല ഹോസ്പിറ്റല്‍ – 9
• ഐ.ഐ.എം കുന്ദമംഗലം – 107
• കെ.എം.സി.ടി നേഴ്‌സിംഗ് കോളേജ് – 58
• കെ.എം.സി.ടി ഹോസ്പിറ്റല്‍ – 58
• എം.എം.സി ഹോസ്പിറ്റല്‍ – 154
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 71
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 10
• മലബാര്‍ ഹോസ്പിറ്റല്‍ – 29
• ഉണ്ണികുളം എഫ്.എല്‍.ടി.സി – 0
• റേയ്‌സ് ഫറോക്ക് – 50
• ഫിംസ് ഹോസ്റ്റല്‍ – 86
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 121
• സുമംഗലി ഓഡിറ്റോറിയം എഫ്.എല്‍.ടി.സി – 187
• മറ്റു സ്വകാര്യ ആശുപത്രികള്‍ – 69
• വീടുകളില്‍ ചികിത്സയിലുള്ളവര്‍ – 6564
• മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 73
(മലപ്പുറം – 17, കണ്ണൂര്‍ – 19, ആലപ്പുഴ – 03, കൊല്ലം – 03, പാലക്കാട് – 07,
തൃശൂര്‍ – 04, തിരുവനന്തപുരം – 08, എറണാകുളം- 10, വയനാട് – 01,
കാസര്‍കോട്- 01)

പത്തനംതിട്ട 08.10.2020 കോവിഡ്19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍

പത്തനംതിട്ട ജില്ലയില്‍ ഇന്ന് (8) 295 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 62 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 219 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 25 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക്
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍
(പറക്കോട്, പന്നിവിഴ, കണ്ണംകോട്, അടൂര്‍) 6
2 പന്തളം
(മുടിയൂര്‍കോണം, പൂഴിക്കാട്, മങ്ങാരം, 6
3 പത്തനംതിട്ട
(കുലശേഖരപതി, കല്ലറകടവ്, കുമ്പഴ, വലഞ്ചുഴി, ആനപ്പാറ, മുണ്ടുകോട്ടയ്ക്കല്‍, കൊടുന്തറ, അഴൂര്‍) 33
4 തിരുവല്ല
(കാവുംഭാഗം, തുകലശേരി, കുറ്റപ്പുഴ, മതില്‍ഭാഗം, മുത്തൂര്‍, കറ്റോട്) 25
5 ആറന്മുള 1
6 അരുവാപുലം 1
7 അയിരൂര്‍ 1
8 ചെന്നീര്‍ക്കര 5
9 ചിറ്റാര്‍ 1
10 ഇലന്തൂര്‍ 3
11 ഏനാദിമംഗലം 4
12 ഏറത്ത്
(വടക്കടത്തുകാവ്, ചൂരക്കോട്, മണക്കാല) 8
13 ഏഴംകുളം
(ഏനാത്ത്, നെടുമണ്‍) 10
14 എഴുമറ്റൂര്‍ 6
15 കടമ്പനാട്
(കടമ്പനാട്, മണ്ണടി, നെല്ലിമുകള്‍) 10
16 കടപ്ര 4
17 കലഞ്ഞൂര്‍ 2
18 കല്ലൂപ്പാറ 3
19 കവിയൂര്‍ 6
20 കൊടുമണ്‍ 5
21 കോയിപ്രം 3
22 കോന്നി
(എലിയറയ്ക്കല്‍, വെളളപ്പാറ, മങ്ങാരം, ചെങ്ങറ) 7
23 കൊറ്റനാട് 4
24 കുളനട 3
25 കുന്നന്താനം 2
26 കുറ്റൂര്‍ 3
27 മലയാലപ്പുഴ
(കിഴക്കുപുറം, ഏറം, താഴം, കുമ്പളാംപൊയ്ക) 8
28 മല്ലപ്പളളി 5
29 മല്ലപ്പുഴശേരി 2
30 മെഴുവേലി 1
31 മൈലപ്ര 4
32 നാറാണംമൂഴി 3
33 നാരങ്ങാനം 4
34 നെടുമ്പ്രം 1
35 നിരണം 5
36 ഓമല്ലൂര്‍
(മണ്ണാറമല, ഓമല്ലൂര്‍, പുത്തന്‍പീടിക) 13
37 പളളിക്കല്‍
(പളളിക്കല്‍, തെങ്ങമം, തോട്ടുവ, പെരിങ്ങനാട്, പഴകുളം, ചേന്നംപ്പളളില്‍, മേലൂട്, പയ്യനല്ലൂര്‍) 28
38 പന്തളം-തെക്കേക്കര 1
39 പ്രമാടം 5
40 പുറമറ്റം 3
41 റാന്നി
(റാന്നി, ഉതിമൂട്) 6
42 റാന്നി-അങ്ങാടി 2
43 റാന്നി-പഴവങ്ങാടി
(കരികുളം, അടിച്ചുപ്പുഴ, ഐത്തല, പഴവങ്ങാടി) 9
44 റാന്നി-പെരുനാട്
(പുതുക്കട യൂണിറ്റി പ്ലാന്റേഷന്‍) 11
45 വടശേരിക്കര 4
46 വളളിക്കോട് 3
47 വെച്ചൂച്ചിറ 4
48 മറ്റ് ജില്ലക്കാര്‍ 11

ജില്ലയില്‍ ഇതുവരെ ആകെ 9966 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 7296 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതനായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. 1)ഒക്ടോബര്‍ അഞ്ചിന് രോഗബാധ സ്ഥിരീകരിച്ച റാന്നി, കീക്കൊഴൂര്‍ സ്വദേശി (69) ഒക്ടോബര്‍ എട്ടിന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 63 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ മൂന്നു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 89 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 6959 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2646 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2527 പേര്‍ ജില്ലയിലും, 119 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
ക്രമനമ്പര്‍, ആശുപത്രികള്‍/ സിഎഫ്എല്‍ടിസി/സിഎസ്എല്‍ടിസി, എണ്ണം എന്ന ക്രമത്തില്‍:
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 199
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 114
3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 90
4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 121
5 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 108
6 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 89
7 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 74
8 ഇരവിപേരൂര്‍ യാഹിര്‍ സിഎഫ്എല്‍ടിസി 33
9 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 55
10 നെടുമ്പ്രം സിഎഫ്എല്‍ടിസി 61
11 മല്ലപ്പളളി സിഎഫ്എല്‍ടിസി 46
12 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1417
13 സ്വകാര്യ ആശുപത്രികളില്‍ 115
ആകെ 2522

ജില്ലയില്‍ 14808 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2374 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3719 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 116 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 177 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 20901 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 81690, 1129, 82819.
2 ട്രൂനാറ്റ് പരിശോധന 2433, 30, 2463.
3 സി.ബി.നാറ്റ് പരിശോധന 75, 0, 75.
4 റാപ്പിഡ് ആന്റിജന്‍ പരിശോധന 47648, 1061, 48709.
5 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 132331, 2220, 134551.
കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1000 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3220 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2139 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.63 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 7.08 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 62 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 98 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1517 കോളുകള്‍ നടത്തുകയും, 11 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

 

Related Articles

Back to top button