KeralaLatest

കെഎസ്ആർടിസി: സമാന്തര സര്‍വീസുകള്‍ നടന്നതിനതിരെ കര്‍ശന നടപടികള്‍

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസുകള്‍ മുന്നിലായി നിയമ വിരുദ്ധമായി സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്കെതിരെയും സമാന്തര സര്‍വീസുകള്‍ക്കെതിരെയും കര്‍ശന നടപടികള്‍ ആരംഭിച്ചു. മോട്ടോര്‍ വാഹന വകുപ്പ് പൊലീസിന്റെയും കെ.എസ്.ആര്‍.ടി.സിയുടെയും സഹകരണത്തോടെ മൂന്നു ദിവസമായി നടത്തിയ വാഹന പരിശോധനയില്‍ 16 വാഹനങ്ങള്‍ പിടികൂടി.

രണ്ട് സ്‌ക്വാഡാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്. ഉടന്‍ തന്നെ രണ്ടു സ്‌ക്വാഡ് കൂടി പ്രവര്‍ത്തനമാരംഭിക്കും.
സര്‍ക്കാര്‍ ജീവനക്കാരെ ലക്ഷ്യമിട്ട് കെ.എസ്.ആര്‍.ടി.സി ബസ് ഓണ്‍ ഡിമാന്‍ഡ് സര്‍വീസ് ആരംഭിച്ചിട്ടും ഇത്തരം സര്‍വീസുകള്‍ തുടര്‍ന്നപ്പോഴാണ് എം.ഡി.ബിജു പ്രഭാകര്‍ സര്‍ക്കാരിനെ സമീപിച്ചത്.

ഇന്നലെ പിടികൂടിയതില്‍ ഒരു ബസ് മെഡിക്കല്‍ കോളേജിലേക്കും ആര്‍.സി.സിയിലേക്കും സര്‍വീസ് നടത്തിയിരുന്നതായിരുന്നു. ജില്ലയില്‍ നെയ്യാറ്റിന്‍കര, പോത്തന്‍കോട്, ആറ്റിങ്ങല്‍, ചിറയിന്‍കീഴ് മണ്ണന്തല വട്ടപ്പാറ വെഞ്ഞാറമൂട്, കാരേറ്റ്, നെടുമങ്ങാട് ഭാഗങ്ങളില്‍ സമാന്തര സര്‍വീസുകള്‍ കാരണം കെ.എസ്.ആര്‍.ടി.സിക്കു ദിനംപ്രതി നാല് ലക്ഷം രൂപയാണ് നഷ്ടം.

Related Articles

Back to top button