KeralaLatestThiruvananthapuram

കോവിഡ് മഹാമാരി 115 മില്യന്‍ ദരിദ്രരെ സൃഷ്ടിക്കുമെന്ന് ലോകബാങ്ക്

“Manju”

വാഷിംഗ് ടണ്‍: കോവിഡ് മഹാമാരി നിലവിലുള്ള ലോക ദരിദ്രരുടെ കണക്ക് 88 മില്ല്യണില്‍ നിന്ന് 115 മില്ല്യണ്‍ ആക്കി വര്‍ദ്ധിപ്പിക്കുമെന്ന് ലോകബാങ്ക് വിലയിരുത്തി. കോവിഡ് മഹാമാരി ലോകത്താകമാനം വ്യാപിച്ചതിനാല്‍ ആഗോള ദാരിദ്ര്യം വര്‍ദ്ധിയ്ക്കും. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ ആദ്യമായാണ് ദാരിദ്ര്യംതാഴേയ്ക്ക് പോകുന്നത്. ജനങ്ങള്‍ക്ക് നിലവിലെ ദിവസചെലവ് 1.50 ഡോളറില്‍ പരിമിതപ്പെടുത്തേണ്ടി വന്നേക്കാം. ഇതി എല്ലാ മേഖലയിലെ ജനങ്ങള്‍ക്കും ബാധകമാകും. 2020 ല്‍ ലോകത്തെ 9.1 ശതമാനം മുതല്‍ 9.4 ശതമാനം വരെ കടുത്ത ദാരിദ്ര്യത്തെ അഭിമുഖീകരിക്കേണ്ടി വന്നാക്കേമെന്ന് ലോകബാങ്ക് സൂചിപ്പിച്ചു. 27-40 ദശലക്ഷം പുതിയ ദരിദ്രരുള്ള സബ്സഹറാന്‍ ആഫ്രിക്കയും, 49-57 ദശലക്ഷം പുതിയ ദരിദ്രരുള്ള ദക്ഷിണേഷ്യയും ബാങ്കിന്റെ പ്രവചനമനുസരിച്ച് ഏറ്റവും മോശമായി ബാധിക്കും. ലോക ജനസംഖ്യയുടെ 1.4 ശതമാനം ആളുകളെ കടുത്ത ദാരിദ്ര്യത്തിലേക്ക് നയിച്ചേക്കും. ലോക ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് ഡോവിഡ് മല്‍പാസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. ലോക രാജ്യങ്ങള്‍ സാമ്പത്തിക ഭദ്രതയ്ക്കായി മൂലധനം, തൊഴില്‍, മറ്റ് ഉപയോഗ്യമായ വസ്തുക്കള്‍ എന്നിവയെ മറ്റ്മേഖലകളിലേക്ക് വ്യാപരിപ്പിച്ച് പുതിയ സാമ്പത്തിക മാര്‍ഗ്ഗങ്ങള്‍ ആരായേണ്ടി വരും.

Related Articles

Back to top button