IndiaKeralaLatestThiruvananthapuram

വൈറസിനെ പ്രതിരോധിക്കാന്‍ സ്വയം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച്‌ ഒരു ഗ്രാമം

“Manju”

സിന്ധുമോൾ. ആർ

സേലം: കൊവിഡ് വൈറസിനെ പ്രതിരോധിക്കാന്‍ സ്വയം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച്‌ ഒരു ഗ്രാമം. തമിഴ്നാട്ടിലെ സേലത്തിനടുത്ത് ബേലൂര്‍ ഗ്രാമമാണ് സ്വയം പ്രഖ്യാപിത ലോക്ക്ഡൗണില്‍ തുടരുന്നത്. സമീപ ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ കോവിഡ് പോസിറ്റിവ് ആയതോടെയാണ് ഗ്രാമത്തില്‍ ആരും പുറത്തിറങ്ങേണ്ടെന്ന് അവര്‍ തന്നെ സ്വയം തീരുമാനമെടുത്തത്. സേലത്ത് 350 ഓളം പേരാണ് ഇതുവരെ പോസിറ്റീവായത്.

കൂടുതല്‍ പേര്‍ പോസിറ്റിവ് ആയതോടെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ഇടപെട്ട് വ്യാപാരികളുമായും മറ്റ് കടയുടമകളുമായും ചര്‍ച്ച നടത്തി. തുടര്‍ന്ന് ഏഴു ദിവസത്തെ ലോക്ക് ഡൗണ്‍ ഏറ്റെടുക്കുകയായിരുന്നു. വ്യാഴാഴ്ച മുതല്‍ പതിനഞ്ചു വരെയാണ് ഗ്രാമത്തില്‍ ലോക്ക് ഡൗണ്‍ തുടരുന്നത്. മെഡിക്കല്‍ ഷോപ്പുകള്‍, പാല്‍, പച്ചക്കറി കടകള്‍ എന്നിവയ്ക്കു മാത്രമാണ് ഈ ദിവസങ്ങളില്‍ തുറക്കാന്‍ അനുമതിയുള്ളത്. ഇവ വാങ്ങാന്‍ തന്നെ പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം.

Related Articles

Back to top button