IndiaInternationalKeralaLatest

തീയറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യമെത്തുന്നത് പി എം നരേന്ദ്ര മോദി; ചിത്രം ഒക്ടോബര്‍ 15ന് റീ റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്

“Manju”

സിന്ധുമോൾ. ആർ

ലോക് ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് തീയറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യം തീയറ്ററുകളില്‍ എത്തുക ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന സിനിമ. പി എം നരേന്ദ്ര മോദി എന്ന ചിത്രമാണ് ആദ്യം റിലീസ് ചെയ്യുക. ഒക്ടോബര്‍ 15ന് ആണ് ചിത്രം റി റിലീസ് ചെയ്യുക. മെയ് 24ന് ആയിരുന്നു ചിത്രം ആദ്യം റിലീസ് ചെയ്‍തത്. ഇപ്പോള്‍ വീണ്ടും ചിത്രം റിലീസ് ചെയ്യുന്നുവെന്നതാണ് വാര്‍ത്ത.

വിവേക് ഒബ്‍റോയ് ആണ് ചിത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയായി അഭിനയിച്ചത്. എട്ട് കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം നേടിയത് 14.70 കോടിയായിരുന്നു. ഒമംഗ് കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്‍തത്. അനിരുദ്ധ ചൗളയും വിവേക് ഒബ്‍റോയിയും ചേര്‍ന്നാണ് തിരക്കഥ എഴുതിയത്. അടല്‍ ബിഹാരി വാജ്‍പെയ് അടക്കമുള്ള ബിജെപി നേതാക്കള്‍ ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തിയിരുന്നു. നരേന്ദ്ര മോദിയായിട്ടുള്ള വിവേക് ഒബ്‍റോയിയുടെ രൂപമാറ്റം ഏറെ ചര്‍ച്ചയായിരുന്നു. ഫസ്റ്റ് ലുക്ക് അടക്കമുള്ള പോസ്റ്ററുകള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. സുനിത രദിയ ആയിരുന്നു ഛായാഗ്രാഹണം നിര്‍വഹിച്ചിരുന്നത്. സഞ്‍ജയ് ശങ്ക്ല ആയിരുന്നു എഡിറ്റര്‍.

Related Articles

Back to top button