India

ബാങ്ക് വായ്പകള്‍ക്ക് പിഴപ്പലിശ ഒഴിവാക്കുന്നതില്‍ കൂടുതല്‍ ഇളവുകൾ നല്‍കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ബാങ്ക് വായ്പകള്‍ക്ക് പിഴപ്പലിശ ഒഴിവാക്കുന്നതില്‍ കൂടുതല്‍ ഇളവുകൾ നല്‍കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. സാമ്പത്തിക നയങ്ങളില്‍ കോടതി ഇടപെടരുതെന്നും കേന്ദ്രം വ്യക്തമാക്കി. മോറട്ടോറിയം കാലത്ത് വായ്പകള്‍ക്ക് പലിശയും പിഴപ്പലിശയും എങ്ങനെ ഈടാക്കും എന്ന സുപ്രീംകോടതിയുടെ ചോദ്യത്തിനാണ് കേന്ദ്രത്തിന്‍റെ മറുപടി.

എന്നാല്‍ 2 കോടി രൂപവരെയുള്ള ബാങ്കുവായ്പകളുടെ പിഴപ്പലിശ ഒഴിവാക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച സുപ്രീംകോടതിയെ അറിയിച്ചിരുന്നു. അതേസമയം കേന്ദ്ര നിലപാട് തൃപ്തികരമല്ലെന്നായിരുന്നു അന്ന് സുപ്രീംകോടതിയുടെ മറുപടി. വരുന്ന ചൊവ്വാഴ്ച വീണ്ടും കേസ് പരിഗണിക്കാനിരിക്കെയാണ് നിലപാടില്‍ ഉറച്ച്‌ കേന്ദ്രത്തിന്‍റെ സത്യവാങ്മൂലം.

Related Articles

Back to top button