IndiaKeralaLatestThiruvananthapuram

ഏഴാച്ചേരി രാമചന്ദ്രന് വയലാര്‍ പുരസ്‌കാരം

“Manju”

സിന്ധുമോൾ. ആർ

ഏഴാച്ചേരി രാമചന്ദ്രന്‍ എഴുതിയ ‘ഒരു വെര്‍ജീനിയന്‍ വെയില്‍കാലം’ എന്ന കൃതിക്ക് 44-ാമത് വയലാര്‍ പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തശില്‍പ്പി കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മ്മിക്കുന്ന ശില്പവുമാണ് അവാര്‍ഡ്. ഡോ. കെ. പി. മോഹനന്‍ (സെക്രട്ടറി, കേരള സാഹിത്യ അക്കാദമി), ഡോ. എന്‍. മുകുന്ദന്‍, പ്രൊഫ. അമ്പലപ്പുഴ ഗോപകുമാര്‍ എന്നിവരടങ്ങളിയ ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.

കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ രാമപുരം പഞ്ചായത്തിലെ ഏഴാച്ചേരി ഗ്രാമത്തിലാണ് ഏഴാച്ചേരി രാമചന്ദ്രന്‍ ജനിച്ചത്.പ്രൊഫഷണല്‍ നാടക ഗാനരചനയ്ക്ക് മൂന്നു തവണ സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

Related Articles

Back to top button