India

2050 ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാവുമെന്ന് പഠന റിപ്പോർട്ട്

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: 2050ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്​തിയാകുമെന്ന്​ പഠനം. യു.എസ്​.എ, ചൈന എന്നിവക്ക്​ പിന്നാലെ ഇന്ത്യ മൂന്നാമതെത്തുമെന്നാണ്​ ലാന്‍സെറ്റ്​ ജേണലിലെ പഠനം വ്യക്​തമാക്കുന്നത്​.

തൊഴിലിടങ്ങളിലുള്ള ജനസംഖ്യയുടെ വളര്‍ച്ചയും ജി.ഡി.പിയും അടിസ്ഥാനമാക്കിയാണ്​ പഠനം നടത്തിയിരിക്കുന്നത്​. 2017ല്‍ ഇന്ത്യ ഏഴാമത്തെ വലിയ സാമ്പത്തിക ശക്​തിയായിരുന്നു. 2030ല്‍ ജപ്പാനെ മറികടന്ന്​ ഇന്ത്യ നാലാം സ്ഥാനത്തേക്ക്​ കുതിക്കും. 2050ഓടെ മൂന്നാം സ്ഥാനത്തേക്ക്​ ഇന്ത്യന്‍ സമ്ബദ്​വ്യവസ്ഥയെത്തുമെന്നാണ്​ പഠനം വ്യക്​തമാക്കുന്നത്​.

കോവിഡ്​ 19 മൂലം ഇന്ത്യന്‍ സമ്പദ്​വ്യവസ്ഥ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോഴാണ്​ പുതിയ പഠനം പുറത്ത്​ വരുന്നത്​.

Related Articles

Back to top button