India

ചൈനയ്ക്ക് വ്യവസായിക മേഖലയില്‍ തിരിച്ചടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈന നടത്തുന്ന പ്രകോപനത്തിന് വ്യാവസായിക മേഖലയില്‍ തിരിച്ചടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍. രാജ്യസുരക്ഷ മുന്‍നിര്‍ത്തി വ്യവസായ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ സുരക്ഷാ മാര്‍ഗരേഖ കൊണ്ടുവരും. ഊര്‍ജം, സാങ്കേതികവിദ്യ, റോഡ് നിര്‍മാണം തുടങ്ങിയ മേഖലകളില്‍ രാജ്യത്തിന്റെ ശത്രു രാജ്യങ്ങളുടെ ഉടമസ്ഥതയിലുള്ള കമ്പനികളെ പൂര്‍ണമായി ഒഴിവാക്കുന്നതിനാണ് പുതിയ മാര്‍ഗരേഖ.

ചൈനീസ് കമ്പനികള്‍ക്ക് പകരം വയ്ക്കാന്‍ കഴിയുന്ന ജപ്പാന്‍ കമ്പനികളെ ഉള്‍പ്പെടെ പരിഗണിക്കാനാണ് നീക്കം. ചെലവ് കുറഞ്ഞ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് പകരം ഗുണനിലവാരമുള്ള മറ്റ് രാജ്യങ്ങളുടെ ഉപകരണങ്ങള്‍ ഉപയോഗിക്കും.

Related Articles

Back to top button