IndiaKeralaLatestThiruvananthapuram

രാജ്യത്ത് പ്രോപ്പര്‍ട്ടി കാര്‍ഡുകളുടെ വിതരണം ഇന്ന് ആരംഭിക്കും

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: രാജ്യത്ത് പ്രോപ്പര്‍ട്ടി കാര്‍ഡുകളുടെ വിതരണം ഇന്ന് തുടങ്ങും. വായ്പയും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളും നേടുന്നതിന് ഗ്രാമീണരുടെ സാമ്പത്തിക ആസ്തിയായി സ്വത്ത് ഉപയോഗിക്കുന്നതിന് വേണ്ടിയാണ് പ്രോപ്പര്‍ട്ടി കാര്‍ഡുകള്‍ ഏര്‍പ്പെടുത്തുന്നത്. ആദ്യഘട്ടത്തില്‍ രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലായി 763 ഗ്രാമങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

സ്വാമിത്വ (സര്‍വേ ഓഫ് വില്ലേജ് ആന്റ് മാപ്പിംഗ് വിത്ത് ഇംപ്രവൈസ്ഡ് ടെക്‌നോളജി ഇന്‍ വില്ലേജ് ഏരിയാസ്) പദ്ധതിക്കു കീഴിലാണ് പ്രോപ്പര്‍ട്ടി കാര്‍ഡുകളുടെ വിതരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ആണ് ഉദ്ഘാടനം ചെയ്യുക. ഭൂമി ഉടമകള്‍ക്ക് അവരുടെ മൊബൈല്‍ ഫോണുകളില്‍ ലഭ്യമാകുന്ന എസ്‌എംഎസ് ലിങ്ക് വഴി പ്രോപ്പര്‍ട്ടി കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും അനായാസം ഉപയോഗിയ്ക്കാനും സാധിക്കും. നാലുവര്‍ഷം കൊണ്ട് രാജ്യത്തെ 6.62 ലക്ഷം ഗ്രാമങ്ങള്‍ പദ്ധതിയുടെ ഭാഗമാകും.

Related Articles

Back to top button