IndiaKeralaLatestThiruvananthapuram

ഇന്ത്യൻ ഹെലികോപ്ടർ അയൽ രാജ്യത്ത് ഇടിച്ചിറക്കി

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: ആസാമിലെ ഗോഹട്ടി ആസ്ഥാനമായ സ്വകാര്യ കമ്പനിയുടെ ഹൈലികോപ്ടര്‍ അയല്‍രാജ്യത്ത് ഇടിച്ചിറക്കിയെന്ന് റിപ്പോര്‍ട്ട്. സാങ്കേതിക പ്രശ്നത്തെത്തുടര്‍ന്നാണ് സ്കൈവണ്‍ എയര്‍വേസിലെ ഹെലികോപ്ടര്‍ ഭൂട്ടാനില്‍ ഇടിച്ചിറക്കിയത്. 14 യാത്രക്കാരും അഞ്ച് ജീവനക്കാരും സുരക്ഷിതാരാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

അരുണാചല്‍ പ്രദേശിലെ തവാങില്‍ നിന്ന് ടേക്ക് ഒഫ് ചെയ്ത് അല്പം കഴിഞ്ഞപ്പോള്‍ യന്ത്രഭാഗത്തുനിന്ന് തീപിടിത്ത സൂചന നല്‍കുന്ന അലാറം മുഴങ്ങുകയായിരുന്നു. ഈസമയം ഭൂട്ടാന് മുകളിലായിരുന്നു. തുടര്‍ന്ന് ഭൂട്ടാന്‍ അധികൃതരുടെ അനുമതിയോടെ ഹെലികോപ്ടര്‍ നഗലാം ഹെലിപ്പാടില്‍ ഇടിച്ചിറക്കുകയായിരുന്നു.

Related Articles

Back to top button