IndiaKeralaLatestThiruvananthapuram

കോവിഡ് വാക്സിൻ അടുത്ത വർഷം ആദ്യം: കേന്ദ്ര ആരോഗ്യ മന്ത്രി

“Manju”

ശ്രീജ.എസ്

കോവിഡിനെതിരെയുള്ള വാക്സിന്‍ അടുത്ത വര്‍ഷം ആദ്യം തന്നെ ഇന്ത്യക്ക്​ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍. ഒന്നില്‍ കൂടുതല്‍ ഉറവിടങ്ങളില്‍ നിന്ന് വാക്സിന്‍ ലഭിക്കുമെന്ന്​ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് വാക്സിന്‍ വിതരണം നടത്താനുള്ള പദ്ധതികള്‍ വിദഗ്​ധ സംഘങ്ങളുമായി ചേര്‍ന്ന്​ ആസൂത്രണം ചെയ്​തു വരുന്നുവെന്നും വാക്സിനുകള്‍ തയാറായി കഴിഞ്ഞാല്‍ തുല്യതയോടെ വിതരണം ചെയ്യുന്നതിനായി ഡാറ്റ ശേഖരിക്കുന്നതിന് സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുമെന്നും രാജ്യത്തെ ഓരോരുത്തര്‍ക്കും എങ്ങനെ ഒരു വാക്സിന്‍ ഉറപ്പാക്കാം എന്നതിനാണ്​ മുന്‍‌ഗണനയെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Check Also
Close
Back to top button