IndiaKeralaLatestThiruvananthapuram

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 72 ലക്ഷം കടന്നു; മരണം 1.10 ലക്ഷവും പിന്നിട്ടു

“Manju”

സിന്ധുമോൾ. ആർ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 72 ലക്ഷം കടന്നു.മരണം 1.10 ലക്ഷവും പിന്നിട്ടു. രാജ്യത്തെ ശരാശരി പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ അഞ്ചാം ആഴ്ചയും കുറവുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം 55,342 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 4,622 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 5,715 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 35 പേര്‍ക്ക് കോവിഡ് മൂലം ജീവന്‍ നഷ്ടമായി. ഇതുവരെ 7,63,573 പേര്‍ക്കാണ് ആന്ധ്രയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 7,14,427 പേര്‍ രോഗമുക്തി നേടി.

കര്‍ണാടകയില്‍ ചൊവ്വാഴ്ച 8,191 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 10,421 പേര്‍ ഇന്ന് രോഗമുക്തി നേടിയപ്പോള്‍ 87 പേര്‍ മരിച്ചു. സംസ്ഥാനത്ത് ഇതുവരെ 7,26,106 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 6,02,505 പേര്‍ രോഗമുക്തി നേടി. 10,123 പേര്‍ക്കാണ് ഇതിനോടകം കര്‍ണാടകയില്‍ കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.

മഹാരാഷ്ട്രയില്‍ ചൊവ്വാഴ്ച 8,522 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 15,356 പേര്‍ രോഗമുക്തി നേടുകയും 187 പേര്‍ മരിക്കുകയും ചെയ്തു. ഇതുവരെ 15,43,837 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ചത്. ഇതില്‍ 12,97,252 പേര്‍ രോഗമുക്തി നേടുകയും 40,701 പേര്‍ മരിക്കുകയും ചെയ്തു.

Related Articles

Back to top button