International

ചൈനയെ ഞെട്ടിച്ച് ഇന്ത്യൻ കരസേന മേധാവിക്ക് നേപ്പാൾ സൈന്യത്തിന്റെ ജനറൽ പദവി നൽകി ആദരം

“Manju”

ന്യൂഡൽഹി : കരസേന മേധാവി മനോജ് മുകുന്ദ് നരവാനെ നേപ്പാളിലേക്ക്. അടുത്ത മാസം അദ്ദേഹം നേപ്പാൾ സന്ദർശിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. അടുത്തിടെ ഇന്ത്യൻ പ്രദേശങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പുതിയ ഭൂപടത്തിന് നേപ്പാൾ സർക്കാർ അംഗീകാരം നൽകിയിരുന്നു. ഇതിന് ശേഷമുള്ള ആദ്യ ഉന്നതതല സന്ദർശനമാണ് ഇത്.

ഉന്നതതല സന്ദർശനത്തിനായി നവംബർ മൂന്നിന് നരവാനെ നേപ്പാളിലേക്ക് പോകുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. അതേ സമയം ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. സന്ദർശനവേളയിൽ നേപ്പാൾ പ്രസിഡന്റ വിദ്യ ദേവി ഭന്ധാരി നേപ്പാൾ സൈന്യത്തിന്റെ ജനറൽ റാങ്ക് നൽകി നരവാനെയെ ആദരിക്കും.

സന്ദർശനത്തിനായി ഫെബ്രുവരി മൂന്നിന് തന്നെ നേപ്പാൾ സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ കൊറോണയെ തുടർന്നുള്ള ലോക് ഡൗൺ മൂലം സന്ദർശനം നീളുകയായിരുന്നു. അടുത്തിടെയായി ഇന്തോ-നേപ്പാൾ അതിർത്തിയിൽ നേപ്പാൾ പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് നരവാനെ അടുത്തമാസം നേപ്പാളിലേക്ക് പോകുന്നത് എന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യയും നേപ്പാളും തമ്മിലുള്ള ചരിത്രപരവും സാംസ്കാരികവുമായ ബന്ധത്തിൽ ഒലി സർക്കാരിന്റെ ഇടപെടലുകളെ തുടർന്ന് വിള്ളൽ വീണിരുന്നു. എന്നാൽ നേപ്പാൾ സൈന്യത്തിന്റെ ഇന്ത്യയോടുള്ള അനുഭാവത്തിന് മാറ്റമൊന്നുമുണ്ടായിട്ടില്ല. നേരത്തെ ഇന്ത്യക്കെതിരെ പ്രസ്താവന നടത്താൻ പ്രധാനമന്ത്രി ഒലി ആവശ്യപ്പെട്ടപ്പോൾ നേപ്പാൾ സേന മേധാവി നിരസിച്ചതും വാർത്തയായിരുന്നു. നേപ്പാളിലെ കമ്യൂണിസ്റ്റ് സർക്കാരിനെ ചൊൽപ്പടിയിൽ നിർത്താനുള്ള ചൈനയുടെ ശ്രമം തുടരുന്നതിനിടയിലാണ് ഇന്ത്യയുടെ കരസേന മേധാവിക്ക് നേപ്പാൾ സൈന്യത്തിന്റെ ജനറൽ സ്ഥാനം ആദര സൂചകമായി നൽകുന്നത്

Related Articles

Back to top button