IndiaKeralaLatestThiruvananthapuram

നാളെ മുതല്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: നാളെ മുതല്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അധിക ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് കെജിഎംഒ. ആരോഗ്യപ്രവര്‍ത്തകരുടെ കുറവ് അടിയന്തരമായി പരിഹരിക്കുക, തുടര്‍ച്ചയായ കോവിഡ് ഡ്യൂട്ടിക്ക് ശേഷം ലഭിച്ചിരുന്ന അവധി പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡോക്ടര്‍മാരുടെ പ്രതിഷേധം.

കോവിഡ് ചികിത്സയെ ബാധിക്കാത്ത തരത്തിലാവും പ്രതിഷേധമെന്ന് സംഘടനാ നേതാക്കള്‍ പറഞ്ഞു. കോവിഡ് പ്രതിരോധത്തിന്റെ ആദ്യഘട്ടം മുതല്‍ സംഘടന മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കാന്‍ പോലും തയ്യാറായില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. പത്ത് ദിവസം തുടര്‍ച്ചയായി കോവിഡ് ഡ്യൂട്ട് ചെയ്താല്‍ ഏഴ് ദിവസം സര്‍ക്കാര്‍ നിരീക്ഷണ അവധി നല്‍കിയിരുന്നു. എന്നാല്‍ അത് പിന്നീട് റദ്ദാക്കിയിരുന്നു. ഇത് പുനസ്ഥാപിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. ഡ്യൂട്ടി സമയത്തിന് ശേഷമുള്ള എല്ലാ ഓണ്‍ലൈന്‍ മീറ്റിങുകളും ട്രെയിനങ്ങുകളും ബഹിഷ്‌കരിക്കുമെന്നും, എല്ലാ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നിന്ന് മുഴുവന്‍ അംഗങ്ങളും വിട്ടുനില്‍ക്കുമെന്നും കെജിഎംഒ അറിയിച്ചു

Related Articles

Back to top button