IndiaLatest

സൂപ്പർ സ്റ്റാർ രജനികാന്തിൻ്റെ ടാക്സ് ഒഴിവാക്കണമെന്ന ആവശ്യത്തെ കോടതി വിമർശിച്ചു

“Manju”

ശ്രീജ.എസ്

തമിഴിലെ സൂപ്പർ സ്റ്റാർ രജനീകാന്ത് ചെന്നൈ കോടമ്പാക്കത്തെ തന്റെ രാഘവേന്ദ്ര കല്യാണമണ്ഡപത്തിന് ചെന്നൈ കോര്‍പറേഷന്‍ ചുമത്തിയ ആറര ലക്ഷത്തിന്റെ നികുതി ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ട് രജനീകാന്ത് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ രജനീകാന്തിനെ കോടതി
വിമര്‍ശിച്ചു.

ലോകമെങ്ങും കൊറോണ ബാധിച്ച് ലോക്ക്ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ ആറുമാസമായി മണ്ഡപം അടഞ്ഞു കിടക്കുകയാണെന്നും വരുമാനമില്ലെന്നും അതുകൊണ്ട് നികുതിയിളവ് നല്‍കണമെന്നും താരം പരാതിയില്‍ വ്യക്തമാക്കിയത്, ഇത്തരം പരാതികളുമായി കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തരുതെന്നാണ് കേസ് വാദിച്ച താരത്തിന്റെ വക്കീലിനോട് ജഡ്‌ജി പറഞ്ഞത്. പ്രോപ്പര്‍ട്ടി ടാക്‌സിന് പ്രോപ്പര്‍ട്ടിയില്‍ നിന്നുമുള്ള വരുമാനവുമായി യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞ കോടതി ഇത്തരം കാര്യങ്ങള്‍ കോര്‍പറേഷനുമായിട്ടാണ് സംസാരിക്കേണ്ടതെന്നും വ്യക്തമാക്കി.

Related Articles

Back to top button