InternationalLatest

യുദ്ധത്തിന് തയ്യാറെടുക്കാൻ സൈന്യത്തോട് നിർദേശം നൽകി : ചൈന

“Manju”

ശ്രീജ.എസ്

ബീജിംഗ്: ചൈനീസ് സൈനികരോട് യുദ്ധത്തിന് തയ്യാറാകാന്‍ പ്രസിഡന്റ് ഷി ജിന്‍പിങ് നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ നിര്‍ദേശം.

എല്ലാ സൈനികരും അവരുടെ മനസും ശക്തിയും യുദ്ധത്തിനായി തയാറാക്കി വെക്കുക. അതീവ ജാഗ്രത കൈവരിക്കണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു. ഗ്വാങ്‌ഡോങ്ങിലെ ഒരു സൈനിക താവളം സന്ദര്‍ശിക്കവെയാണ് ഷീജിന്‍പിങ്ങ് പറഞ്ഞത്. എന്നാല്‍ ആരുമായുള്ള യുദ്ധത്തിന് തയ്യാറെടുക്കുന്നതു സംബന്ധിച്ചാണ് ഷീജിന്‍പിങ് പറഞ്ഞതെന്ന് വ്യക്തമായിട്ടില്ല. നിലവില്‍ ഇന്ത്യ, അമേരിക്ക, ജപ്പാന്‍, എന്നീ രാജ്യങ്ങളുമായി ചൈനയുമായി ശത്രുതയിലാണ്.

Related Articles

Back to top button