IndiaKeralaLatestMalappuramThiruvananthapuram

ലക്ഷദ്വീപില്‍ നിന്ന് കൊച്ചിയിലെ ആശുപത്രിയിലേക്കുള്ള യാത്രക്കിടെ യുവതി ഹെലികോപ്ടറില്‍ പ്രസവിച്ചു.

“Manju”

സിന്ധുമോൾ. ആർ

ലക്ഷദ്വീപില്‍ നിന്ന് കൊച്ചിയിലെ ആശുപത്രിയിലേക്കുള്ള യാത്രക്കിടെ യുവതി ഹെലികോപ്ടറില്‍ പ്രസവിച്ചു. കവരത്തി സ്വദേശിനിയായ നുസൈബ ആണ് ഹെലികോപ്ടറില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. കവരത്തിയിലെ ആശുപത്രിയില്‍ നിന്ന് അടിയന്തിരമായി പവന്‍ഹാന്‍സിന്റെ ഹെലികോപ്ടറില്‍ കൊച്ചിയിലേക്ക് വരികയായിരുന്നു ഇവര്‍. ഹെലികോപ്ടര്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് യുവതി ഹെലികോപ്ടറില്‍ വച്ച്‌ കുഞ്ഞിന് ജന്മം നല്‍കിയത്. നുസൈബയോടൊപ്പം മാതാപിതാക്കളായ ഫാത്തിമ, ജമാലുദ്ദീന്‍ എന്നിവരും നഴ്സ് ധന്യയും ഹെലികോപ്ടറിലുണ്ടായിരുന്നു. ഇവരെ ഉടനെ പ്രത്യേക ആംബുലന്‍സില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Back to top button