IndiaKeralaLatestThiruvananthapuram

ദുര്‍ഗാപൂജയില്‍ പ്രധാനമന്ത്രി പങ്കെടുക്കും ; ആവേശത്തോടെ ബംഗാള്‍

“Manju”

സിന്ധുമോൾ. ആർ

കൊല്‍ക്കത്ത : പശ്ചിമബംഗാളില്‍ മമത ബാനര്‍ജിയുടെ ദുര്‍ഭരണത്തിന് അന്ത്യം കുറിക്കാന്‍ ബിജെപി . ഇത്തവണ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്​ ബംഗാളിലെ ദുര്‍ഗാ പൂജാ ആഘോഷങ്ങള്‍ ഉദ്​ഘാടനം ചെയ്യുന്നത്​. ബി.ജെ.പി മഹിളാ മോര്‍ച്ചയുടെ സാസ്​കാരിക വിഭാഗമായ ഇസെഡ്‌സിയുടെ ആഭിമുഖ്യത്തിലുള്ള ദുര്‍ഗാ പൂജയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. കേന്ദ്രസര്‍ക്കാരിന്റെ സാംസ്‌കാരിക മന്ത്രാലയത്തിന്റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ഇസെഡ്‌സിയുടെ പൂജ ആഘോഷങ്ങള്‍ ഒക്​ടോബര്‍ 22ന്​ മോദി നിര്‍വഹിക്കും.

ദുര്‍ഗാ പൂജയുടെ ആദ്യ ദിനമായ ഷഷ്ഠിക്ക്​ നരേന്ദ്ര മോദി ഒന്നിലധികം വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ബംഗാളി​ലെ ജനങ്ങളുമായി സംവദിക്കും. കൊല്‍ക്കത്തയിലെ സാള്‍ട്ട്​ലേക്കിലെ പ്രധാന പൂജാ പന്തല്‍ ഉദ്​ഘാടനം ചെയ്​തത്​ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആയിരുന്നു.സംസ്ഥാനത്ത് ഒട്ടാകെ 37,000ത്തോളം ദുര്‍ഗാ പൂജ പന്തലുകളാണ്​ ഒരുങ്ങുന്നത്​.

അതേ സമയം ദുര്‍ഗാ പൂജ രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമായാണ്​ തൃണമൂല്‍ കാണുന്നത്​. കൊല്‍ക്കത്തയിലെ ദുര്‍ഗാപൂജയുടെ രണ്ട് പ്രധാന സംഘാടക സമിതികളില്‍ അംഗങ്ങളായ ബി.ജെ.പി നേതാക്കളെ പുറത്താക്കി ആ സ്ഥാനത്ത് കയറിപ്പറ്റിയത് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നാണ് ആരോപണം.

Related Articles

Back to top button