IndiaKeralaLatestThiruvananthapuram

ഒരു വിഭാഗം ഭക്ഷണത്തിനായി അലയുമ്പോള്‍ മറുവശത്ത് ആളുകള്‍ ജീവിത ശൈലീരോഗങ്ങളാല്‍ വലയുന്നു – ലോക ഭക്ഷ്യദിനത്തില്‍ സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി.

“Manju”

വേൾഡ് അയ്യപ്പ സേവാ ട്രസ്റ്റ് കലാ സന്ധ്യ ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ്  സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഉത്ഘാടനം ചെയ്യും - കേരള ...

സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി
ജനറല്‍ സെക്രട്ടറി, ശാന്തിഗിരി ആശ്രമം

ഒരു വിഭാഗം ഭക്ഷണത്തിനായി അലയുമ്പോള്‍ മറുവശത്ത് ആളുകള്‍ ജീവിത ശൈലീരോഗങ്ങളാല്‍ വലയുന്നു – ലോക ഭക്ഷ്യദിനത്തില്‍ സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി.

തിരുവനന്തപുരം: ഭക്ഷണത്തിന്റെ കാര്യത്തില്‍ ലോകത്ത് വലിയൊരു അന്തരം നിലനില്‍ക്കുന്നതായും,. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വ്യത്യാസമാണ് അതെന്നും സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പറഞ്ഞു. ലോകഭക്ഷ്യദിനത്തോടനുബന്ധിച്ച് ഫേസ്ബുക്ക് കുറിപ്പിലാണ് സ്വാമി അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്.  ഒരു വിഭാഗം സമൃദ്ധി കാരണം കൊളസ്ട്രോളും ഒബ്സിറ്റിയും പോലുള്ള ജീവിത ശൈലീ രോഗങ്ങള്‍ക്കു ചികിത്സ തേടുമ്പോള്‍ മറുവശത്തു ലക്ഷങ്ങള്‍ പട്ടിണി കിടന്നു മരിക്കുന്നു. ലോക ജനസംഖ്യയുടെ ഇരുപത് ശതമാനം പേര്‍ കടുത്ത ദാരിദ്ര്യത്തിലാണ്. അതാകട്ടെ ഏറ്റവും കൂടുതല്‍ ഗ്രാമങ്ങളിലും. ലോകമെങ്ങും കാര്‍ഷിക മേഘലയുടെ വിദേശ നിക്ഷേപം കഴിഞ്ഞ ഇരുപതു കൊല്ലമായി കുറഞ്ഞു വരികയാണ്. കൃഷി രീതികളില്‍ തന്നെ വലിയ മാറ്റം ഉണ്ടാകേണ്ടിയിരിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭ പറയുന്നു. ഭക്ഷണ വസ്തുക്കള്‍ പാഴാക്കാതിരിക്കുക. ഉള്ളതിനെ നാളേക്കായി സംരക്ഷിച്ചു വെയ്ക്കുക. പ്രഖ്യാപിക്കപ്പെടുന്ന പദ്ധതികള്‍ കടലാസ്സില്‍ വിളമ്പാതെ വയറ്റിലെത്തിക്കാന്‍ ശ്രമിക്കുക ഇതൊക്കെയാണ് ഈ അവസരത്തില്‍ നമുക്കൊക്കെ ചെയ്യാന്‍ കഴിയുന്നത്. ഒരു ജനതയുടെ മൊത്തം പട്ടിണിയും മാറ്റാന്‍ നമ്മള്‍ വിചാരിച്ചാല്‍ കഴിയില്ല., പക്ഷെ ഒരാളുടെയെങ്കിലും വിശപ്പടക്കാന്‍നമുക്കു കഴിയണം എന്നതാകട്ടെ ഈ ഭക്ഷ്യ ദിനത്തില്‍  നമ്മുടെ ചിന്തയെന്നും സ്വാമി ഫേസ്ബുക്കില്‍ കുറിപ്പില്‍ പറയുന്നു.

Related Articles

Back to top button