IndiaKeralaLatestThiruvananthapuram

നെടുമങ്ങാട് പാലോട് നിന്നും കാണാതായ വൃദ്ധയുടെ മൃതദേഹം ആറ്റിൽ നിന്നും കണ്ടെത്തി..

“Manju”

പാലോട്: പാലോട് നിന്നും കാണാതായ വൃദ്ധയുടെ മൃതദേഹം ആറ്റിൽ നിന്നും കണ്ടെത്തി. പാലോട് തെന്നൂർ ആദിത്യ ഭവനിൽ പരേതനായ മത്തായിയുടെ ഭാര്യ അമ്മു (78) വിന്റെ  മൃതദേഹമാണ് പാലോട് ആറ്റിൽ നിന്നും കണ്ടെത്തിയത്. കഴിഞ്ഞ മാസം 25 മുതൽ ഇവരെ കാണാനില്ല എന്ന് കാട്ടി ബന്ധുക്കൾ പാലോട് പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്നലെ പാലോട് ആറ്റിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
അജിത, പരേതരായ ഭാമ, ലീല എന്നിവരാണ് മക്കൾ. ചെറുമകൾ ആയ സീനയോടൊപ്പമായിരുന്നു ഇവർ താമസിച്ചിരുന്നത്

Related Articles

Back to top button