KeralaLatestThiruvananthapuram

കെ.എസ്.ആര്‍.ടി.സി നോണ്‍ സ്റ്റോപ്പ് ഫാസ്റ്റ് സര്‍വീസ് അടുത്ത ആഴ്ച

“Manju”

ശ്രീജ.എസ്

കൊല്ലം: കെ.എസ്.ആര്‍.ടി.സി സ്ഥിരം യാത്രക്കാരെ സംഘടിപ്പിക്കാനുള്ള ബസ് ഓണ്‍ ഡിമാന്‍ഡ് പദ്ധതിയുടെ ഭാഗമായി കൊല്ലം ഡിപ്പോയില്‍ നിന്ന് നോണ്‍ സ്റ്റോപ്പ് ഫാസ്റ്റ് സര്‍വീസ് ഒരാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കും. ഏതെങ്കിലും ഒരു കേന്ദ്രത്തിലേക്ക് സ്ഥിരം യാത്രക്കാരെ കൊണ്ടുപോവുകയും തിരിച്ചെത്തിക്കുകയും ചെയ്യുന്ന സര്‍വീസാണിത്.

തിരുവനന്തപുരത്തേക്കുള്ള ആദ്യ നോണ്‍ സ്റ്റോപ്പ് ബസ് ബുധനാഴ്ച ആരംഭിക്കാനാണ് ആലോചന. യാത്രക്കാര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നത് അനുസരിച്ചാണ് സര്‍വീസുകള്‍. ഒരു സ്ഥലത്തേക്ക് 36 സ്ഥിരം യാത്രക്കാര്‍ രജിസ്റ്റര്‍ ചെയ്താല്‍ അവിടേക്ക് പുതിയ സര്‍വീസ് നടത്തും.

തിരുവനന്തപുരത്തേക്ക് ഇതുവരെ ഏകദേശം 40 ഓളം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പുനലൂര്‍ ഭാഗത്തേക്ക് ഇരുപത് പേരും. 10, 20, 25 ദിവസത്തെ സീസണ്‍ ടിക്കറ്റാണ് നോണ്‍ സ്റ്റോപ്പ് ബസുകളിലേക്ക് ലഭിക്കുക. ഈ കാര്‍ഡ് ഉപയോഗിച്ച്‌ പ്രവൃത്തി ദിവസങ്ങളില്‍ യാത്ര ചെയ്യാം.

Related Articles

Back to top button