IndiaKeralaLatestThiruvananthapuram

തീയേറ്ററുകള്‍ തുറന്നെങ്കിലും സിനിമ കാണാൻ 4 പേർ

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: ലോക്ഡൗണിന് ശേഷം ഡല്‍ഹിയില്‍ അടച്ചിട്ടിരുന്ന തീയെറ്ററുകള്‍ തുറന്നെങ്കിലും സിനിമ കാണാനെത്തിയത് 4 പേര്‍ മാത്രം. ഗ്രേറ്റര്‍ കൈലാഷ് ഏരിയയിലെ തിയറ്ററില്‍ രാവിലെ 11.30ന്റെ ഷോക്ക് വെറും നാലു ടിക്കറ്റുകള്‍ മാത്രമാണ് വിറ്റുപോയത്. 2.30 യുടെ ഷോക്ക് അഞ്ചുപേരും. പുതിയ സിനിമകളൊന്നും തിയറ്ററില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ല.

അതേസമയം, കേരളത്തില്‍ തീയേറ്ററുകള്‍ തുറക്കാന്‍ അനുകൂല സാഹചര്യമില്ലെന്നും കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെ.എസ്.എഫ്.ഡി.സി.) സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ വിലയിരുത്തല്‍.
നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്താല്‍ ഒരുമാസം കൂടിയെങ്കിലും തീയേറ്ററുകള്‍ അടഞ്ഞുകിടക്കും.

Related Articles

Back to top button