IndiaKeralaLatestThiruvananthapuram

കടന്നല്‍കൂട്ടത്തിന്റെ കുത്തേറ്റ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: മരത്തില്‍നിന്ന് അടര്‍ന്നുവീണ കടന്നല്‍കൂട്ടത്തിന്റെ കുത്തേറ്റ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കെട്ടിക നിര്‍മ്മാണ തൊഴിലാളി ഒറ്റശേഖരമംഗലം ആലച്ചക്കോണം സുനിത ഭവനില്‍ ഉണ്ണികൃഷ്ണനാണ്(52) മരിച്ചത്. ദൂരെനിന്ന് വരുമ്പോള്‍ റോഡില്‍ കടന്നല്‍ക്കൂട്ടത്തെ കണ്ട ഉണ്ണികൃഷ്ണന്‍ ബൈക്ക് ഉപേക്ഷിച്ചു അരകിലോമീറ്ററോളം ഓടിയെങ്കിലും കടന്നലുകള്‍ പിന്തുടര്‍ന്ന് കുത്തുകയായിരുന്നു. കുത്തേറ്റു അവശനിലയിലായ അദ്ദേഹം റോഡില്‍ തളര്‍ന്നുവീണു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രദേശത്ത് നിരവധിപേര്‍ക്ക് കടന്നല്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. സമീപത്ത് മീന്‍ കച്ചവടം നടത്തിക്കൊണ്ടിരുന്ന ഒറ്റശേഖരമംഗലം പുന്നപുതുവറ സുധീഷന്‍ ഭവനില്‍ സുദര്‍ശനനും കന്നല്‍ക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായി. ഇദ്ദേഹത്തെ കാരക്കോരണം സിഎസ്‌ഐ മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു. സത്രീകള്‍ ഉള്‍പ്പടെ നിരവധിപ്പേര്‍ക്കും കടന്നലിന്റെ കുത്തേറ്റിട്ടുണ്ട്.

ഏറെക്കാലമായി പ്രദേശത്ത് ഭീഷണിയായി മരത്തില്‍ പറ്റിപ്പിടിച്ചിരിക്കുകയായിരുന്നു. ഭീതിയോടെ മാത്രമാണ് ഇതുവഴി യാത്രചെയ്തിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഇതേക്കുറിച്ച്‌ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ലെന്നും ആക്ഷേപമുണ്ട്.

Related Articles

Back to top button