KeralaLatest

കെ ടി ജലീലിൻ്റെ ഗൺമാൻ്റെ ഫോൺ കസ്റ്റംസ് പിടിച്ചെടുത്തു

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ ഗണ്‍മാന്‍ പ്രജീഷിന്റെ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുത്തു. ഫോണിന്റെ ശാസ്ത്രീയ പരിശോധന അടക്കം നടക്കുകയാണെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു. ഇയാളുടെ രണ്ട് സുഹൃത്തുക്കളേയും കസ്റ്റംസ് ചോദ്യം ചെയ്‌തു. രണ്ട് ദിവസം മുമ്പ് എടപ്പാളിലെ വീട്ടില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എത്തിയാണ് ഫോണ്‍ പിടിച്ചെടുത്തത്.

റംസാന്‍ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട തുക ഇടപാട് സംബന്ധിച്ച ഫോണ്‍വിളി വിവാദങ്ങള്‍ അടക്കം നിലനില്‍ക്കെയാണ് കസ്റ്റംസ് ഫോണ്‍ കസ്റ്റഡിയിലെടുത്തത്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ പ്രജീഷിന്റെ ഫോണില്‍ നിന്ന് വിളിച്ചതടക്കം ഉളള വിവരങ്ങള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു.

Related Articles

Back to top button