KeralaLatest

സംസ്ഥാനത്ത് ജിഎസ്ടി യോഗം; ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരും

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: ജിഎസ്ടി നഷ്ട പരിഹാരത്തുക സംസ്ഥാനത്തിന് നല്‍കാമെന്നത് സംബന്ധിച്ചുള്ള പ്രത്യേക യോഗം ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരും. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള തര്‍ക്കത്തിനൊടുവിലാണ് കേന്ദ്രം തന്നെ വായ്പടെയുത്ത് കൊടുക്കാമെന്നുള്ള തീരുമാനം ഇന്നലെ സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചത്.

ഇന്നലെ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ കത്തിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍, ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയില്ല. ഇത്തരത്തില്‍ വായ്പയെടുത്ത് നല്‍കുമ്പോള്‍ ഈ വര്‍ഷത്തെ പ്രതീക്ഷിത നഷ്ട പരിഹാരത്തുക മാത്രമേ സംസ്ഥാനത്തിന് കിട്ടുകയുള്ളൂ. കൂടുതല്‍ കാര്യങ്ങള്‍ യോ​ഗത്തില്‍ തീരുമാനിക്കും.

Related Articles

Back to top button