IndiaLatest

കൊവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് അക്ഷയ കേന്ദ്രങ്ങള്‍ക്ക് അറിയിപ്പ്

“Manju”

ശ്രീജ.എസ്

മലപ്പുറം: കൊവിഡ് വ്യാപനം രൂക്ഷമായ അവസ്ഥയില്‍ രോഗം തടയാനും നിരോധനാജ്ഞ ചട്ടങ്ങള്‍ പാലിക്കാനും വേണ്ട നടപടികള്‍ എടുക്കണമെന്ന് ജില്ലയിലെ മുഴുവന്‍ അക്ഷയ കേന്ദ്രങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് അക്ഷയ ജില്ലാ പ്രൊജക്‌ട് ഓഫീസില്‍ നിന്നും അറിയിപ്പ്.

അക്ഷയ കേന്ദ്രങ്ങളിലെത്തുന്നവര്‍ കര്‍ശനമായും കോവിഡ് പ്രതിരോധ നിര്‍ദ്ദേശങ്ങളുമായി സഹകരിക്കണം. കൃത്യമായി മാസ്​ക് ധരിച്ചും സാനിറ്റൈസര്‍ ഉപയോഗിച്ചും ശാരീരിക അകലം പാലിച്ചുമാകണം സേവനങ്ങള്‍ക്ക് ചെല്ലേണ്ടതെന്നും അറിയിക്കുകയുണ്ടായി. കൂടാതെ അക്ഷയ കേന്ദ്രങ്ങളിലും പരിസരത്തും അഞ്ചിലധികമാളുകള്‍ കൂട്ടംകൂടാതിരിക്കാനും ഒരു ആവശ്യത്തിന് ഒന്നിലധികമാളുകള്‍ അക്ഷയ കേന്ദ്രങ്ങളിലേക്ക് വരാതിരിക്കാനും പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ പ്രൊജക്‌ട് മാനേജര്‍ പി.ജി. ഗോകുല്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button