KeralaLatestMalappuram

മലപ്പുറത്തെ ആദ്യ അക്വാ മ്യൂസിയം കേരളീയ വാസ്തു മാതൃകയിൽ പൊന്നാനിയിൽ ഒരുങ്ങുന്നു

“Manju”

പി.വി.എസ്

മലപ്പുറം :ജില്ലയിലെ ആദ്യത്തെ അക്വാ മ്യൂസിയം പൊന്നാനിയിൽ ഒരുങ്ങുന്നു. നിളാ പൈതൃക മ്യൂസിയത്തോട് ചേർന്നുകൊണ്ടുതന്നെ കേരളീയ വാസ്തു മാതൃകയിൽ ഒരുങ്ങുന്നതാണ് മറൈൻ മ്യൂസിയം. മാരി ടൈം അനുഭവങ്ങൾ സഞ്ചാരികൾക്ക് പകർന്നുകൊടുക്കുന്ന ഇവിടെ ഷാർക്ക്പൂൾ, അക്വേറിയം കോംപ്ലക്സ്, റോളർ സ്കേറ്റിങ്‌ ട്രിബ്, ടോയ്‌ലറ്റ്‌ ബ്ലോക്ക്‌, മറ്റു കടൽജീവികൾ എന്നിവയെ അടുത്തറിയാനും സഞ്ചാരികളെ നല്ല തോതിൽ ആകർഷിക്കാനും കഴിയുന്ന തരത്തിലാണ് മ്യൂസിയം ഒരുങ്ങുന്നത്. കടലിനടിയിലെ ദ്യശ്യങ്ങളെ അതേ രീതിയിൽ മ്യൂസിയത്തിൽ അവതരിപ്പിക്കുന്ന 16 ഡി ദൃശ്യചാരുതയോടെയുള്ള അക്വോറിയം ഇവിടെ ഒരുക്കുന്നുണ്ട്.

 

Related Articles

Back to top button