IndiaKeralaLatestThiruvananthapuram

എറണാകുളത്ത് പൊലീസുകാര്‍ക്കിടയില്‍ കോവിഡ് വ്യാപനം രൂക്ഷം

“Manju”

സിന്ധുമോൾ. ആർ

കൊച്ചി: എറണാകുളം ജില്ലയില്‍ പൊലീസുകാര്‍ക്കിടയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ജില്ലയിലെ പല പൊലീസ് സ്റ്റേഷനുകളിലും നിരവധി പൊലീസുകാരാണ് ഇപ്പോള്‍ രോ​ഗബാധിതരായത്. അതോടൊപ്പം തന്നെ പൊലീസ് ക്യാമ്പുകളിലും സ്ഥിതി മോശമാണ്. എറണാകുളത്ത് ഇന്‍ഫോപാര്‍ക്ക്, സെന്‍ട്രല്‍, നോര്‍ത്ത് പൊലീസ് സ്റ്റേഷനുകളിലും പശ്ചിമകൊച്ചി മേഖലകളിലെ പല പൊലീസ് സ്റ്റേഷനുകളിലും നിരവധി പൊലീസുകാര്‍ക്ക് കൊവിഡ് പോസിറ്റീവാണ്.

പൊലീസ് സ്റ്റേഷനുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെയും കേസ് അന്വേഷണത്തെയും ഇത് ബാധിക്കുന്നു. സമൂഹ വ്യാപനം നിയന്ത്രിക്കുന്നതിനു വേണ്ടി കര്‍ശന നടപടികള്‍ പൊലീസ് സ്വീകരിച്ചു വരുന്നതിനിടയിലാണ് പൊലീസുകാര്‍ക്കിടയില്‍ തന്നെ രോഗം പടരുന്നത്. തൃപ്പൂണിത്തുറ ക്യാമ്പില്‍ രണ്ടു ദിവസം കൊണ്ട് 14 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഏതാണ്ട് നാല്‍പതോളം പേര്‍ നിരീക്ഷണത്തിലാണ്. എറണാകുളത്തെ ക്യാമ്പില്‍ ഇതിനകം 55 പേര്‍ക്ക് പോസിറ്റീവാണ്.

രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ മാത്രമാണ് ക്യാമ്പുകളില്‍ ഇപ്പോള്‍ ആന്റിജന്‍ ടെസ്റ്റ്‌ അനുവദിക്കുന്നത്. ഇതും രോഗവ്യാപനത്തിന് കാരണമാകുന്നുണ്ട്. സമ്പര്‍ക്ക പട്ടികയില്‍ വരുന്നവരും മറ്റുള്ളവരും ക്യാമ്പുകളില്‍ ഭക്ഷണം കഴിക്കാനായി ഒത്തുകൂടുന്നതും ഒരേ ശുചിമുറി ഉപയോഗിക്കേണ്ടി വരുന്നതും രോ​ഗം പടരാന്‍ കാരണമാകുന്നു.

Related Articles

Back to top button