IndiaKeralaLatestThiruvananthapuram

മണ്ണിടിച്ചില്‍; വിയറ്റ്‌നാമില്‍ 22 സൈനികരെ കാണാതായി

“Manju”

സിന്ധുമോൾ. ആർ

വിയറ്റ്‌നാമില്‍ മണ്ണിടിച്ചിലില്‍ 22 സൈനികരെ കാണാതായി. വിയറ്റ്‌നാമിലെ മധ്യ പ്രവിശ്യയായ ക്വാങ് ട്രിയിലിലാണ് ദുരന്തം സംഭവിച്ചത്. വിയറ്റ്‌നാമിലെ നാലാമത്തെ മിലിട്ടറി റീജിയന്റെ ബാരക്കുകളില്‍ മണ്ണിടിച്ചില്‍ ഉണ്ടായതായി സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രസ്താവനയില്‍ അറിയിച്ചു.

ഇതേദിവസം തന്നെ മറ്റൊരു മണ്ണിടിച്ചിലില്‍ 13 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഒക്ടോബര്‍ ആദ്യം മുതല്‍ മധ്യ വിയറ്റ്‌നാമില്‍ ഉണ്ടായ കനത്ത മഴയെ തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഇതുവരെ 64 പേര്‍ മരിച്ചതായാണ് വിവരം. വരും ദിവസങ്ങളിലും മേഖലയില്‍ കനത്ത മഴ പ്രതീക്ഷിക്കുന്നുണ്ട്.

Related Articles

Back to top button