IndiaLatest

രാജ്യത്ത് മൂന്ന് സംസ്ഥാനങ്ങളില്‍ സ്കൂളുകള്‍ തുറന്നു

“Manju”

ശ്രീജ.എസ്

അണ്‍ലോക്ക് അഞ്ചിന്റെ ഭാഗമായി രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളില്‍ സ്കൂളുകള്‍ ഇന്ന് ഭാഗികമായി തുറന്നു. ഉത്തര്‍ പ്രദേശ്, പഞ്ചാബ്, സിക്കീം എന്നീ സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങളാണ് തുറന്നത്. രാജ്യത്ത് കോവിഡ് പ്രതിദിന കണക്കില്‍ കുറവ്. 24 മണിക്കൂറിനിടെ 55,723 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ആകെ കോവിഡ് കേസുകള്‍ മുക്കാല്‍ കോടി കടന്നു. എന്നാല്‍, പ്രതിദിന കണക്കില്‍ കുറവുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,723 കേസുകളാണ് കണ്ടെത്തിയത്. പ്രതിദിന മരണ നിരക്കിലും കുറവുണ്ട്. 579 പേരാണ് മരിച്ചത്. ആകെ മരണം 1,14,610. മരണ നിരക്ക് 1.52% ആണ്.

Related Articles

Back to top button