IndiaKeralaLatestThiruvananthapuram

സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് പവന് 80 രൂപകൂടി

“Manju”

സിന്ധുമോൾ. ആർ

കേരളത്തില്‍ സ്വര്‍ണവില ഇന്ന് പവന് 80 രൂപകൂടി സ്വര്‍ണത്തിന്റെ വില 37,520 രൂപയായി. 4690 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയില്‍ സ്വര്‍ണവില സ്ഥിരതയാര്‍ജിച്ചു. ഔണ്‍സിന് 1,900 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

യുഎസില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയാണ് സ്വര്‍ണവിപണിയില്‍ പ്രതിഫലിച്ചത്. ഡോളര്‍ കരുത്താര്‍ജിക്കുന്നതും സ്വര്‍ണവിലവര്‍ധനവിന് ഭീഷണിയാണ്. കോവിഡ് വ്യാപനത്തെതുടര്‍ന്ന് സമ്പദ് വ്യവസ്ഥകള്‍ തകര്‍ച്ച നേരിട്ടപ്പോഴാണ് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടിയത്

Related Articles

Back to top button