IndiaKeralaLatestThiruvananthapuram

ഐ ലീഗ് യോഗ്യത റൗണ്ട് അവസാനിച്ചു

“Manju”

സിന്ധുമോൾ. ആർ

ഐ ലീഗ് യോഗ്യത റൗണ്ട് ഇന്ന് സമാപിച്ചു. ഇന്ന് അവസാന ദിവസം രണ്ട് മത്സരങ്ങള്‍ ആണ് നടന്നത്. മൊഹമ്മദന്‍സും ബെംഗളൂരു യുണൈറ്റഡും തമ്മില്‍ നടന്ന മത്സരം ഹോള്‍ രഹിത സമനിലയിലാണ് അവസാനിച്ചത്. നേരത്തെ തന്നെ ഐ ലീഗ് യോഗ്യത ഉറപ്പിച്ചതിനാല്‍ ഇന്ന് മൊഹമ്മദന്‍സിന്റെ പ്രകടനം പ്രതീക്ഷിച്ചതു പോലെ തന്നെ വിരസമായിരുന്നു.

മറ്റൊരു മത്സരത്തില്‍ ബവാനിപൂര്‍ എഫ് സി അര്‍ എഫ് സിയെ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ബവാനിപൂരിന്റെ വിജയം. ജിതെന്‍ മുര്‍മുവും സുപ്രിയ പണ്ഡിറ്റും ആണ് ബവാനിപൂരിനായി ഗോളുകള്‍ അടിച്ചത്. ഈ വിജയത്തോടെ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാന്‍ ബവാനിപൂരിനായി. മൊഹമ്മദന്‍സിനോട് കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ടതോടെ ബവാനിപൂരിന്റെ ഐ ലീഗ് പ്രതീക്ഷ അവസാനിച്ചിരുന്നു.

Related Articles

Back to top button