IndiaLatest

മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്‌ദുളളയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്‌തു

“Manju”

ശ്രീജ.എസ്

ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി തലവനുമായ ഫാറൂഖ് അബ്ദുള്ളയെ ചോദ്യം ചെയ്ത് എന്‍ഫോഴ്സ്മെന്റ്. ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്റെ ചെയര്‍മാനായിരുന്ന സമയത്ത് 43 കോടിയുടെ ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ടാണ് നടപടി.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ശ്രീനഗറിലുള്ള ഓഫീസില്‍ വെച്ചാണ് ഇയാളെ ചോദ്യം ചെയ്തത്. ഇതിനുമുമ്പ് 2019 ജൂലൈയിലും ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതി കേസുമായി ബന്ധപ്പെട്ട് ഇയാളെ ചോദ്യം ചെയ്തിരുന്നു. ഈ കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പിന്നീട് ആണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്.

മുന്‍ ജമ്മുകശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളായിരുന്ന ജനറല്‍ സെക്രട്ടറി മുഹമ്മദ് സലീം. മുന്‍ ട്രഷറര്‍ അഹ്സാന്‍ അഹമ്മദ് മിര്‍സ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇ.ഡിയുടെ നടപടിയെ കുറിച്ച്‌ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി ഉടനെ പ്രതികരിക്കുമെന്ന് ഫറൂഖ് അബ്ദുളളയുടെ മകനും നേതാവുമായ ഒമര്‍ അബ്ദുളള പ്രതികരിച്ചു. കാശ്‌മീരില്‍ ജനകീയ സഖ്യം രൂപീകരിച്ചതിലുളള പ്രതികാര നടപടി മാത്രമാണിതെന്നും ഒമര്‍ അബ്ദുളള അഭിപ്രായപ്പെട്ടു.

Related Articles

Back to top button