KeralaLatestThrissurUncategorized

സപ്ലൈകോയുടെ വാതിൽപ്പടി വില്പന ഒക്ടോബർ 23 മുതൽ: ജില്ലയിൽ നാല് വില്പന ശാലകൾ

“Manju”

ബിന്ദുലാല്‍ തൃശ്ശൂര്‍

സപ്ലൈകോയുടെ ഓൺലൈൻ സംരംഭമായ വാതില്‍പ്പടി വില്പന ഒക്ടോബർ 23 മുതൽ പ്രവർത്തന സജ്ജമാകും. സംസ്ഥാനത്ത് സപ്ലൈകോയുടെ 21 വിൽപ്പന ശാലകളിൽ നിന്ന് പൊതുജനങ്ങൾക്ക് ഓൺലൈൻ വിതരണ സൗകര്യം ലഭ്യമാകും. ജില്ലയിൽ തൃശൂർ പീപ്പിൾ ബസാർ, പെരുമ്പിള്ളിശ്ശേരി, മണ്ണുത്തി, ഒല്ലൂർ സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിലാണ് ഈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് കൂടാതെ നിത്യോപയോഗ സാധനങ്ങള്‍ സപ്ലൈകോയുടെ വില്പനശാലകളില്‍ നിന്ന് അതേ വിലയില്‍ വീടുകളിലേക്ക് ലഭ്യമാക്കുക എന്നതാണ് ഓണ്‍ലൈന്‍ വാതില്‍പ്പടി വില്പനയുടെ ലക്ഷ്യം. ആദ്യഘട്ടത്തിൽ തിരുവനന്തപുരം (4), കൊല്ലം (1), എറണാകുളം (7) തൃശ്ശൂര്‍ (4), കോഴിക്കോട് (4) എന്നീ ജില്ലകളിലായി 21 കേന്ദ്രങ്ങളിലായാണ് പദ്ധതിയ്ക്ക് തുടക്കമിടുന്നത്

സപ്ലൈകോയുടെ ഓരോ വില്പനശാലകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സംരംഭകരുടെ വിതരണ പരിധി, കൊടുക്കാവുന്ന പരമാവധി തൂക്കം,വിതരണത്തിന് ഈടാക്കാവുന്ന തുക എന്നിവ സംരംഭകര്‍ക്ക് തന്നെ തീരുമാനിക്കാം. വിൽപ്പനശാലകളിൽ നിന്നും ലഭിക്കുന്ന അതേ വിലയില്‍ തന്നെയാണ് ഉപഭോക്താക്കള്‍ക്ക് സാധനം ലഭ്യമാക്കുക. ഓരോ ഔട്ലെറ്റുമായി ബന്ധപ്പെട്ട സേവനം ലഭ്യമാക്കുന്ന സംരംഭകരുടെ ആപ്ളിക്കേഷനുകൾ ”പ്ലേസ്റ്റോറി” ൽ ലഭ്യമാണ് . വിശദാംശങ്ങൾക്കായി supplycokerala.com സന്ദർശിക്കുക.

Related Articles

Back to top button