KeralaLatest

സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത് സമഗ്ര വികസനം – മന്ത്രി എ.സി. മൊയ്തീന്‍

“Manju”

ബിന്ദുലാല്‍ തൃശ്ശൂര്‍

റോഡുകളുടെയും പാലങ്ങളുടെയും നിര്‍മ്മാണം മത്രമല്ല കായിക മേഖലയുടേതുള്‍പ്പെടെ സമഗ്ര വികസനമാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍.കായിക മേഖലയുടെ വളര്‍ച്ചയ്ക്ക് വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃക പരമെന്നും മന്ത്രി പറഞ്ഞു. എ കെ ജി മിനി സ്റ്റേഡിയം ഇന്റര്‍നാഷണല്‍ സെവന്‍സ് ടര്‍ഫാക്കി മാറ്റുന്നതിന്റെ നിര്‍മ്മാണോദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ 2020-21 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 45 ലക്ഷം രൂപ അടങ്കല്‍ തുക വകയിരുത്തിയാണ് എ.കെ.ജി മിനി സ്റ്റേഡിയം ഇന്റര്‍നാഷ്ണല്‍ ടര്‍ഫാക്കി മാറ്റുന്നത്. മുരളി പെരുനെല്ലി എം എല്‍ എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജുള അരുണന്‍ മുഖ്യാതിഥിയായി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഭാഷിണി മഹാദേവന്‍, ജില്ലാ സപോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ആര്‍. സാംബശിവന്‍, പഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത് വടുക്കുംഞ്ചേരി എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button