IndiaKeralaLatestThiruvananthapuram

കോവിഡ് വാക്‌സിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ മുന്‍പന്തിയില്‍ : പ്രധാനമന്ത്രി

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി : കോവിഡ് വാക്‌സിന്‍ നിര്‍മ്മാണത്തില്‍ ഇന്ത്യ മുന്‍പന്തിയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് പ്രതിദിന കൊറോണ രോഗികളുടെ എണ്ണത്തില്‍ വലിയ കുറവാണ് രേഖപ്പെടുത്തുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗ്രാന്റ് ചാലഞ്ചസ് വാര്‍ഷിക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശനിയാഴ്ച കൊറോണ വാക്‌സിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു അദ്ദേഹം വാക്‌സിന്‍ നിര്‍മ്മാണത്തില്‍ ഇന്ത്യ മുന്‍പന്തിയിലാണെന്ന് വ്യക്തമാക്കിയത്. ഇന്ത്യയില്‍ കൊറോണ വാക്‌സിനുകളുടെ നിര്‍മ്മാണം വേഗത്തില്‍ പുരോഗമിക്കുകയാണ്. തദ്ദേശീയമായി വികസിപ്പിക്കുന്ന മൂന്ന് വാക്‌സിനുകളുടെയും നിര്‍മ്മാണം നിര്‍ണ്ണായക ഘട്ടത്തിലാണ്. കൊറോണ വാക്‌സിനുകളുടെ നിര്‍മ്മാണത്തില്‍ ഇന്ത്യ മുന്‍പന്തിയിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Back to top button