IndiaInternationalKeralaLatest

ടിക് ടോക്ക് നിരോധനം പാകിസ്ഥാന്‍ പിന്‍വലിച്ചു

“Manju”

സിന്ധുമോൾ. ആർ

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ടിക് ടോക്കിന് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചതായി ടെലികോം മന്ത്രാലയം അറിയിച്ചു. പാകിസ്ഥാനിലെ ടെലികോം മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത് തിങ്കളാഴ്ചയാണ്. 10 ദിവസം മുന്‍പ് പാകിസ്ഥാനില്‍ ടിക് ടോക്കിന് നിരോധനം വന്നത്, സദാചാര വിരുദ്ധവും, മാന്യതയില്ലാത്തുമായ വീഡിയോകള്‍ക്ക് പ്ലാറ്റ്‌ഫോം ഒരുക്കുന്നു എന്ന വ്യാപക പരാതിയെ തുടര്‍ന്നാണ്. ടിക് ടോക്ക് നിരോധനത്തിന് എതിരെ പാകിസ്ഥാന്‍ ടെലി കമ്യൂണിക്കേഷന്‍ അതോററ്ററിക്ക് അപ്പീല്‍ നല്‍കി.

പുതിയ നടപടി ഇത് അംഗീകരിച്ചാണ്. ടിക് ടോക് പാകിസ്ഥാനിലെ പ്രദേശിക നിയമങ്ങള്‍ കര്‍ശനമായി പാലിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. മാധ്യമങ്ങളോട് പാകിസ്ഥാന്‍ ടെലി കമ്യൂണിക്കേഷന്‍ അതോറിറ്റി വക്താവ് വ്യക്തമാക്കി. ഒരു മാസം 20 ദശലക്ഷം ആക്ടീവ് യൂസേര്‍മാര്‍ പാകിസ്ഥാനില്‍ ടിക് ടോക് ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്ക്. പാകിസ്ഥാനില്‍ കഴിഞ്ഞ 12 മാസത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട മൂന്നാമത്തെ ആപ്പാണ് ടിക് ടോക്. ഒന്നും രണ്ടും സ്ഥാനങ്ങളില്‍ വാട്ട്‌സ്‌ആപ്പും, ഫേസ്ബുക്കും ആണ്. ഇന്ത്യയും കഴിഞ്ഞ ജൂണ്‍ അവസാനം ടിക് ടോക് നിരോധിച്ചിരുന്നു..

Related Articles

Back to top button