KeralaLatest

സൗജന്യ ഭക്ഷ്യക്കിറ്റ് ഈ മാസം 23 മുതൽ

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: ഒക്ടോബര്‍ മാസത്തെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം 23 മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് അറിയിച്ചു. ആദ്യഘട്ടത്തില്‍ അന്ത്യോദയ അന്നയോജന (മഞ്ഞകാര്‍ഡ് ) വിഭാഗത്തിനുള്ള കിറ്റായിരിക്കും റേഷന്‍ കടകള്‍വഴി വിതരണം ചെയ്യുക. ഇത് പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് മറ്റ് കാര്‍ഡുകാര്‍ക്കുള്ള കിറ്റുകളും കടകളിലെത്തും. സെപ്തംബര്‍ മാസത്തെ കിറ്റ് വിതരണം ഈ മാസം 26വരെ നീട്ടിയിട്ടുണ്ട്. സാധനങ്ങളുടെ ലഭ്യതക്കുറവുമൂലം പല താലൂക്കുകളിലും കിറ്റുകള്‍ എത്തിക്കാന്‍ സപ്ലൈകോയ്ക്ക് കഴിയാത്ത സാഹചര്യത്തിലാണിത്.

Related Articles

Back to top button