IndiaInternationalKeralaLatest

തമിഴ് റോക്കോഴ്സിനെ ഇന്‍റര്‍നെറ്റില്‍ നിന്നും നീക്കം ചെയ്തു

“Manju”

തമിഴ് റോക്കോഴ്സിനെ ഇന്‍റർനെറ്റിൽ നിന്നും നീക്കം ചെയ്തു | Madhyamam

സിന്ധുമോൾ. ആർ

ചെന്നൈ: സിനിമ ലോകത്തിന് തലവേദനയായ തമിഴ് റോക്കേഴ്‌സിനെ അമസോണ്‍ ഇന്റര്‍നാഷണിലിന്റെ പരാതിയെത്തുടര്‍ന്ന് ഇന്റര്‍നെറ്റില്‍നിന്നും നീക്കം ചെയ്തു. തമിഴ് റോക്കേഴ്‌സിനെ ഇന്റര്‍നെറ്റില്‍നിന്നും സ്ഥിരമായി നീക്കിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ തമിഴ് റോക്കേഴ്‌സ് എന്ന പേരിലോ ഇതുമായി സമാനതകളുള്ള പേരുകളിലോ ഇന്റര്‍നെറ്റില്‍ ഇനി സൈറ്റുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ല. തിങ്കളാഴ്ച വൈകുന്നേരം മുതലാണ് തമിഴ് റോക്കേഴ്‌സ് ഇന്റര്‍നെറ്റില്‍നിന്നും അപ്രത്യക്ഷമായത്.നിലവില്‍ ആമസോണിന്റെ പരാതിയില്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഫോര്‍ അസൈന്‍ഡ് നെയിം ആന്റ് നമ്ബര്‍ ആണ് നടപടി എടുത്തിരിക്കുന്നത്. ഡിജിറ്റല്‍ മിലെനിയം കോപ്പി റൈറ്റ് ആക്‌ട് പ്രകാരം നാലോളം പരാതികളാണ് ആമസോണ്‍ നല്‍കിയത് എന്നാണ് റിപ്പോര്‍ട്ട്. മുന്‍പ് പലതവണ ബ്ലോക്ക് ചെയ്തിട്ടും പേരില്‍ ചെറിയമാറ്റംവരുത്തി സൈറ്റ് തിരിച്ചെത്തിയിരുന്നു ആമസോണ്‍ പ്രൈം ഇന്ത്യ അടുത്തിടെ റിലീസ് ചെയ്ത ഹലാല്‍ ലൈവ് സ്റ്റോറി, നിശബ്ദം, പുത്തന്‍ പുതുകാലൈ എന്നിവയുടെ വ്യാജ പതിപ്പുകള്‍ തമിഴ് റോക്കേഴ്സ് ഇന്റര്‍നെറ്റില്‍ എത്തിച്ചിരുന്നു.

Related Articles

Back to top button